കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

 കാലത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങളറിഞ്ഞ് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ

കാലത്തിന്റെയും

സാഹചര്യങ്ങളുടെയും

അടയാളങ്ങളറിഞ്ഞ്

ജീവിക്കുക: ഫ്രാൻസിസ്

പാപ്പാ

വത്തിക്കാന്‍ :പ്രവർത്തികമായി എങ്ങനെ കൂടുതൽ സ്നേഹിക്കുവാനും സേവിക്കുവാനും സാധിക്കുമെന്ന് പരിശോധിക്കണമെന്ന് അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം.

 

“യാത്ര 2021” എന്ന പേരിൽ അർജന്റീനയിലെ കാരിത്താസ് സന്നദ്ധപ്രവർത്തകർ നടത്തുവാൻ പോകുന്ന സമ്മേളനത്തിന് അയച്ച വീഡിയോ സന്ദേശത്തിൽ, ഇന്നിന്റെ പ്രത്യേകതകളെ തിരിച്ചറിഞ്ഞ് ജീവിക്കാനും, അതുവഴി മെച്ചപ്പെട്ട സേവനം കാഴ്ചവയ്ക്കാനും പാപ്പാ ആഹ്വാനം ചെയ്തു.  ഓരോ മൂന്നുവർഷവും കൂടുമ്പോൾ നടത്തപ്പെടുന്ന ഈ സമ്മേളനത്തിൽ, മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള മെച്ചപ്പെട്ട മാർഗ്ഗങ്ങളെക്കുറിച്ചുമാണ് വിചിന്തനം ചെയ്യുക. ഈയവസരത്തിൽ, സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്കെല്ലാവർക്കും നന്മകൾ നേർന്ന പാപ്പാ, നിങ്ങളുടെ യാത്രയിൽ ദൈവം നിങ്ങളോടൊത്തുണ്ടാകട്ടെയെന്നും ആശംസിച്ചു.

സമയത്തിന്റെയും സാഹചര്യങ്ങളുടെയും അടയാളങ്ങൾ പരിശുദ്ധാത്മാവിന്റെ വെളിച്ചത്തിൽ മനനംചെയ്ത് എപ്രകാരം മറ്റുള്ളവരെ കൂടുതൽ പ്രായോഗികമായും മെച്ചമായും സ്നേഹിക്കാനും സേവിക്കാനും സാധിക്കും എന്ന്, പരസ്പരമുള്ള ആശയവിനിമയത്തിലൂടെയും, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെയും മനസ്സിലാക്കാനാണ് കാരിത്താസ് സന്നദ്ധപ്രവർത്തകരുടെ ഈ സമ്മേളനം നടത്തുന്നത്. ഇടവക, രൂപത, ദേശീയ തലങ്ങളിലുള്ള കാരിത്താസ് ഉപവിപ്രവർത്തകർ എല്ലാവരും ചേർന്നുള്ള ഈ സംരംഭം സന്നദ്ധപ്രവർത്തകർക്ക് കൂടുതൽ ഉണർവ്വേകാനും, പരസ്പരമുള്ള പങ്കുവയ്ക്കലിലൂടെ നിലവിലെ കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കൂട്ടായി തരണം ചെയ്ത് മുന്നോട്ടുപോകുക എന്ന ലക്ഷ്യവും മുന്നിൽകണ്ടുള്ളതാണ്.

admin

Leave a Reply

Your email address will not be published. Required fields are marked *