രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്

രാജ്യത്തെ എല്ലാ തൊഴിലാളി സംഘടനകളും ഒന്നിക്കണം. അഡ്വ. തമ്പാൻ തോമസ്

കൊച്ചി : രാജ്യത്തെ എല്ലാ ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയത്തിന് അധീതമായി ഒന്നിക്കണമെന്ന് എച്ച് എം എസ് ദേശീയ സെക്രട്ടറി അഡ്വ: തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ ഫോറങ്ങളിൽ ഒന്നായ കേരള ടെയ് ലറിംഗ് വർക്കേഴ്സ് ഫോറം എറണാകുളം മേഖലയുടെ നേത്യത്വത്തിൽ നടത്തിയ തയ്യൽ തൊഴിലാളി സംഗമവും ക്ഷേമനിധി കാർഡ് വിതരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങളും പെൻഷനും കുടിശിഖയുൾപ്പെടെ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിലിന്റെ മഹത്വം തൊഴിലാളികൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമനിധി കാർഡുകളുടെ വിതരണ ഉദ്ഘാ ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. കെ ടി ഡബ്യൂ എഫ് സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് അദ്ധ്യക്ഷനായിരുന്നു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത്, കെ എൽഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, കെ ടി ഡബ്ലൂ എഫ് പ്രസിഡന്റ് ജോസി അറക്കൽ, സജി ഫ്രാൻസിസ്,മോളി ജൂഡ് , ജോർജ്ജ് പോളയിൽ,ജോൺസൺപാലയ്ക്കപറമ്പിൽ , ലീന ജോസി, ജോസഫ് റ്റി.ജി തുടങ്ങിയവർ പ്രസംഗിച്ചു.

 


Related Articles

മത്സ്യത്തൊഴിലാളി പ്രശ്നങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന് കെസിവൈഎം കൊല്ലം രൂപത സമിതിയുടെ തുറന്ന കത്ത്.

കൊല്ലം : ലോക്ക് ഡൗൺ കാലഘട്ടത്തിൽ മൽസ്യബന്ധമേഖല അഭിമുഖീകരിക്കുന്ന നീറുന്ന പ്രശ്നങ്ങൾ, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലെത്തിക്കാൻ തുറന്ന കത്തുമായി കെസിവൈഎം കൊല്ലം രൂപതാ സമിതി.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി.

കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജനദിനാഘോഷം കൊണ്ടാടി. കൊച്ചി : കെ.സി.വൈ.എം. വരാപ്പുഴ അതിരൂപത യുവജന ദിനാഘോഷം കെ.സി.വൈ.എം പാനായിക്കുളം യൂണിറ്റിൻ്റെ ആതിഥേയത്വത്തിൽ പാനായിക്കുളം ലിറ്റിൽ ഫ്ളവർ ദൈവാലായത്തിൽ

Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ

Awake-22 ക്യാമ്പ് കാന്തല്ലൂർ പയസ്സ് നഗറിൽ   മൂന്നാർ  : വിജയപുരം ബിഷപ്പ് സെബാസ്റ്റിൻ തെക്കത്തിച്ചേരിയുടെ അനുഗ്രഹ ആശിർവ്വാദത്തോടെ awake-22 ന്, മൂന്നാർ കാന്തല്ലൂർ പയസ്റ്റ് നഗറിൽ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<