ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

 ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ ഹൃദയപൂർവം പദ്ധതി

ലോക ഹൃദയദിനത്തിൽ ലൂർദ് ആശുപത്രിയുടെ

ഹൃദയപൂർവം പദ്ധതി.

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് സൗജന്യനിരക്കിയിൽ ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന ഹൃദയപൂർവം പദ്ധതിയ്ക്ക് തുടക്കമായി. സെപ്റ്റംബർ 29 ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ലൂർദ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരുന്നു.
എറണാകുളം ജില്ലാ കളക്ടർ ശ്രീ എൻ എസ് കെ ഉമേഷ് ഐ എ എസ് ഹൃദയദിനാചരണത്തിന്റെ ഉദ്ഘാടനവും സീനിയർ കാർഡിയോളോജിസ്റ് ഡോ. ജോർജ് തയ്യിൽ എഴുതിയ “ഹൃദയാരോഗ്യത്തിന് ഭക്ഷണവും വ്യായാമവും” എന്ന ഡി സി.ബുക്ക്സ് ബെസ്ററ് സെല്ലെർ ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനവും നിർവഹിച്ചു.
ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി സംസ്ഥാന പ്രസിഡന്റ് ഡോ. വിനോദ് തോമസ് ഹൃദയപൂർവം പദ്ധതി ജനങ്ങൾക്കായി സമർപ്പിച്ചു. കാർഡിയോളജി വിഭാഗത്തിൽ ചികിത്സയ്ക്കായി വരുന്ന നിർധനരായ രോഗികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാൻ ലൂർദ് ആശുപത്രി തയ്യാറാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഹൃദയദിന സ്പെഷ്യൽ ആയി കാർഡിയോളജി വിഭാഗത്തിലെ വിദക്തരായ ഡോക്ടർമാരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ലൂർദ് ജേർണൽ ” പൾസ്‌ “ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത് പ്രകാശനം ചെയ്തു.
ലൂർദ് ഡയറക്ടർ ഡോ. ജോർജ് സെക്വീര അധ്യക്ഷത വഹിച്ച ചടങ്ങിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ സുജിത് കുമാർ എസ്, സീനിയർ കാർഡിയോളോജിസ്റ് ഡോ. ജോർജ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഹൃദ്രോഗവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലായി നടന്ന ബോധവത്കരണ ക്ലാസ്സുകൾക്ക് കാർഡിയോളജി വിഭാഗം വിദഗ്ധക്തരായ ഡോക്ടർമാർ ക്ലാസുകൾ നയിച്ചു. കാർഡിയാക് അനസ്തേഷ്യ സീനിയർ കൺസൾറ്റൻറ് ഡോ. കെ എ കോശി, ഡോ. ടോം തോമസ് എന്നിവർ നേതൃത്വം നൽകി. എറണാകുളം സെൻറ്‌ തെരേസാസ് സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങളും നടത്തി. 100 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ലൂർദ് കാർഡിയോളജി വിഭാഗത്തിൻറെ നേതൃത്വത്തിൽ വിവിധ ദിവസങ്ങളിലായി വിപുലമായ പരിപാടികളാണ് ഈ ദിവസങ്ങളിൽ നടത്തിയത്.
എറണാകുളം ലൂർദ് ആശുപത്രിയും സെൻ്റ്. ആൽബർട്ട്സ് കോളജും സംയുക്‌തമായി 28 ന് വാക്കത്തോൺ സംഘടിപ്പിച്ചു. സെൻ്റ്. ആൽബർട്ട്സ് കോളജ് ചെയർമാൻ റവ . ഫാ. ആൻ്റണി തോപ്പിൽ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. ലൂർദ് ആശുപത്രി ഡയറക്ടർ റവ. ഫാ. ജോർജ് സെക്വീര, സീനിയർ കാർഡിയോളോജിസ്റ്റ് ഡോ. ജോർജ് തയ്യിൽ, അസ്സോസിയേറ്റ് ഡയറക്ടർ റവ . ഫാ. വിമൽ ഫ്രാൻസിസ്, ഓപ്പറേഷൻസ് ഓഫീസർ നവീൻ തോമസ് എന്നിവർ വാക്കത്തന്നിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ലൂർദ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളും സെൻ്റ്. ആൽബർട്ട്സ് കോളജ് വിദ്യാർത്ഥികളും ഉൾപ്പെടെ 200 ലേറെ വിദ്യാർത്ഥികൾ പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *