പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

 പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും.

പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ

നിന്ന് അഞ്ച്പേർ പങ്കെടുക്കും.

 

വത്തിക്കാൻ : ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം’, എന്ന സന്ദേശവുമായി പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ വിളിച്ചുചേർത്ത പതിനാറാമത് ആഗോള സഭാ സിനഡിൽ കേരളത്തിൽ നിന്ന് അഞ്ച്പേർ പങ്കെടുക്കും. ലത്തീൻ സഭയെ പ്രതിനിധീകരിച്ച് റൈറ്റ്. റവ. ഡോ. അലക്സ് വടക്കുംതല, സി.ബി.സി.ഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി, സീറോ മലങ്കര സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ്, തിയോളജി പ്രതിനിധിയായി ആർച്ച്ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ്‌ സംഘത്തിലുള്ളത്.

2021 ഒക്ടോബർ 10-ാംതിയതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബ്ബാനമധ്യേയാണ് ഫ്രാൻസിസ് മാർപാപ്പ സിനഡുസമ്മേളനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 4 മുതൽ 29 വരെ വത്തിക്കാനിൽ നടക്കുന്ന ആദ്യ സമ്മേളനത്തിൽ വോട്ടവകാശമുള്ള 363 അംഗങ്ങളാണ് പങ്കെടുക്കുന്നത്. 2024 ഒക്ടോബറിലെ രണ്ടാം സമ്മേളനത്തോടുകൂടിയാണ് മൂന്ന് വർഷങ്ങൾ നീണ്ടുനിൽക്കുന്ന ആഗോള സഭാ സിനഡ് സമാപിക്കുക.

admin

Leave a Reply

Your email address will not be published. Required fields are marked *