രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ
രോഗാവസ്ഥയിൽ സാമീപ്യമറിയിച്ച എല്ലാവർക്കും നന്ദി
പറഞ്ഞ് ഫ്രാൻസിസ് പാപ്പാ.
വത്തിക്കാന്‍ : ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു.
പ്രാർത്ഥനാസന്ദേശങ്ങളയച്ചവർക്ക് നന്ദി.
“ഈ ദിവസങ്ങളിൽ ലഭിച്ച നിരവധി സന്ദേശങ്ങളും വാത്സല്യവും തന്നെ സ്പർശിച്ചു എന്നും, തന്നോട് കാണിച്ച അടുപ്പത്തിനും പ്രാർത്ഥനയ്ക്കും എല്ലാവര്ക്കും നന്ദി പറയുന്നു എന്നും ഫ്രാൻസിസ് പാപ്പാ അറിയിക്കുന്നതായി വത്തിക്കാൻ പത്രം ഓഫിസ് മേധാവി മത്തെയോ ബ്രൂണി (Matteo Bruni) പറഞ്ഞത്.
മാർപാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിനായി പ്രാർത്ഥിച്ചുകൊണ്ട് വിവിധ ലോക മത, രാഷ്ട്രീയ നേതാക്കൾ പാപ്പായ്ക്ക് സന്ദേശങ്ങൾ അയച്ച അവസരത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്
റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽവച്ച് നടന്ന ഓപ്പറേഷനുശേഷം ആശുപത്രിയിൽത്തന്നെ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ നില മെച്ചപ്പെട്ടു വരുന്നു എന്നും, പതിവ് തുടർപരിശോധനകൾ സാധാരണ രീതിയിൽ മുന്നോട്ടു പോകുന്നുവെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച്, അദ്ദേഹം കൂട്ടിച്ചേർത്തു..
വൻകുടലിൽ ഉണ്ടായ ബുദ്ധിമുട്ടുകളെത്തുടർന്നാണ് എൺപത്തിനാലുകാരനായ പാപ്പായെ, നേരത്തെ തീരുമാനിച്ചിരുന്നതനുസരിച്ച്, ജൂലൈ നാലാം തീയതി ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Related
Related Articles
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം : “ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തിന്റെ
യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും
യേശുവിനോടു ചേർന്നിരിക്കാനും അവിടുന്നിൽ വസിക്കാനും വത്തിക്കാൻ : മെയ് 2, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : പെസഹാക്കാലം 5-ാംവാരം ഞായറാഴ്ചത്തെ സുവിശേഷഭാഗത്തുനിന്നും അടർത്തിയെടുത്തതാണീ
അനുഗ്രഹത്തിന്റെ സമയം കടുന്നു പോകാതിരിക്കട്ടെ
അനുഗ്രഹത്തിന്റെ സമയം കടുന്നു പോകാതിരിക്കട്ടെ വത്തിക്കാൻ : മാർച്ച് 23 ചൊവ്വ. പാപ്പാ ഫ്രാൻസിസ് ‘ട്വിറ്ററി’ൽ പങ്കുവച്ച ഒരു തപസ്സുകാല ഹ്രസ്വ പ്രാർത്ഥന : “ദൈവത്തിങ്കലേയ്ക്കു തിരിയുവാനുള്ള