ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ

by admin | March 20, 2020 7:51 am

 

കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു അരൂപിക്കടുത്ത ദിവ്യകാരുണ്യം ( spiritual communion ) സ്വീകരിച്ചു ശക്തി പ്രാപിക്കാൻ ശ്രമിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ എല്ലാ വിശ്വാസികളെയും ഓർമപ്പെടുത്തുന്നു .

ദിവ്യബലി സമയക്രമം താഴെക്കൊടുക്കുന്നു 

ഗുഡ്‌നസ് ടിവി :

ഞായർ                  (22 / 03 / 2020 ) 11 .30 am ( മലയാളം )
ഞായർ                  ( 29 / 03 / 2020 ) 11 .30 am ( മലയാളം )
ഓശാന ഞായർ (05 / 04 / 2020 ) 11 .30 am ( മലയാളം )
ഈസ്റ്റർ ഞായർ (12 / 04 / 2020 ) 11 .30 am (മലയാളം )

മേൽപ്പറഞ്ഞ 4 ഞായറാഴ്ചകളിലും അതാതു ദിവസത്തെ വായനകളോടും പ്രസംഗങ്ങളോടും കൂടെ വരാപ്പുഴ അതിരൂപതയിലെ ബഹു .വൈദീകർ ദിവ്യബലി അർപ്പിക്കുന്നു .

കൂടാതെ 21 / 03 / 2020 ( ശനിയാഴ്ച ) മുതൽ എല്ലാ ഇടദിവസങ്ങളിലും രാവിലെ 11 .30 നു മലയാളത്തിലും , രാത്രി 10 ന് ഇംഗ്ലീഷിലും ദിവ്യബലികൾ .

ശാലോം ടിവി :

മലയാളം ദിവ്യബലികൾ : 

എല്ലാ ഞായറാഴ്ചയും 10 .30 pm
എല്ലാ തിങ്കളാഴ്ചയും 10 .30 pm
എല്ലാ ചൊവ്വാഴ്ചയും 6 .30 am
എല്ലാ ബുധനാഴ്ചയും 10 am , 10 pm
എല്ലാ വ്യാഴാഴ്ചയും 6 .30 am
എല്ലാ വെള്ളിയാഴ്ചയും 10 .30 pm
എല്ലാ ശെനിയാഴ്ചയും 10 .am , 10 .30 pm

കൂടാതെ എല്ലാ ദിവസവും വൈകിട്ട് 4 ന് ഇംഗ്ലീഷ് ദിവ്യബലി

അരൂപിയിലുള്ള ദിവ്യകാരുണ്യ സ്വീകരണം : 
പ്രാർത്ഥന
എൻറെ ഈശോയെ അങ്ങ് ഈ ദിവ്യബലിയിൽ സന്നിഹിതനാണെന്നു വിശ്വസിക്കുന്നു. എല്ലാ വസ്‌തുക്കളേക്കാൾ ഉപരിയായി ഞാൻ അങ്ങയെ സ്നേഹിക്കുകയും അങ്ങയെ സ്വീകരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. ഈ ദിവ്യകൂദാശയിൽ അങ്ങയെ സ്വീകരിക്കാൻ ഇപ്പോൾ സാധ്യമല്ലാത്തതിനാൽ അരൂപിയിൽ അങ്ങ് എൻറെ ഹൃദയത്തിൽ എഴുന്നള്ളി വരണമേ. അങ്ങ് എന്നിൽ സന്നിഹിതനാണെന്ന് വിശ്വസിച്ച് ഞാൻ അങ്ങയെ ആശ്ലേഷിക്കുന്നു. എന്നെ അങ്ങയോട് പൂർണമായി ഐക്യപ്പെടുത്തണമേ. ഒരിക്കലും അങ്ങിൽ നിന്ന് പിരിഞ്ഞു പോകുവാൻ എന്നെ അനുവദിക്കരുതേ.
ആമ്മേൻ.

Share this:

Source URL: https://keralavani.com/%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%80%e0%b5%bb-%e0%b4%b1%e0%b5%80%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%81%e0%b5%bc%e0%b4%ac%e0%b4%be/