ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ ബൽജിയത്തിലേക്ക്

ലൂർദിൽ പരിശീലനം പൂർത്തിയാക്കി നഴ്സുമാർ.

ബൽജിയത്തിലേക്ക്.

കൊച്ചി: ബെല്ജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായി 3 -മത്തെ ബാച്ചിൽ 36 നഴ്‌സുമാർ ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി പൂർത്തിയാക്കി ബെല്‌ജിയത്തിലേക്ക് തിരിച്ചു.
യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്‌സുമാർക്ക് അവസരം നല്കുന്ന പദ്ധതിയിലേക്ക് യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപൻ്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‌സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും ചേർന്നാണ് ‘അറോറ’ പദ്ധതി വഴി നഴ്‌സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്‌സുമാർക്ക് ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നല്‌കും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം ഉടൻ ആരംഭിക്കും. ഈ നഴ്‌സുമാർക്ക് ലൂർദ് ആശുപത്രിയിൽ യാത്രയയപ്പ് നല്‌കി.


Related Articles

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ  ചെയ്യാനാവുമോ?

അപകടകരമായി വാഹനമോടിച്ചാലും ഉടനെ കേസ് രജിസ്റ്റർ   ചെയ്യാനാവുമോ?   കൊച്ചി : ക്രിമിനൽ നടപടിക്രമത്തിൽ കുറ്റങ്ങളെ രണ്ടായി തരംതിരിച്ചിട്ടുണ്ട് – (Cognizable) പൊലീസിന് നേരിട്ട് കേസ്

സഭാവാര്‍ത്തകള്‍ – 28.07.24

സഭാവാര്‍ത്തകള്‍ – 28 .07.24 വത്തിക്കാൻ വാർത്തകൾ   മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ വത്തിക്കാന്‍  : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍,

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തിന് ആരംഭം കുറിച്ചു കൊച്ചി : കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ യുവജന മാസാചരണത്തോടു അനുബന്ധിച്ച് അർപ്പിക്കപ്പെട്ട വി കുർബ്ബാനയ്ക്കു

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<