ലോകത്ത് പട്ടിണിയനുഭവിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു: ഐക്യരാഷ്ട്രസഭ

ലോകത്ത്

പട്ടിണിയനുഭവിക്കുന്നവരുടെ

എണ്ണം വർദ്ധിക്കുന്നു:

ഐക്യരാഷ്ട്രസഭ

 

വത്തിക്കാന്‍  : ലോകത്ത് 2021-ൽ മാത്രം പട്ടിണി അനുഭവിക്കേണ്ടിവന്നവരുടെ എണ്ണം ഏതാണ്ട് എൺപത്തിമൂന്ന് കോടിയാണെന്ന് ജൂലൈ ആറാം തീയതി ഐക്യരാഷ്ട്രസഭയിലെ വിവിധ ഏജൻസികൾ പുറത്തുവിട്ട സംയുക്തപത്രക്കുറിപ്പിൽ വ്യക്തമാക്കി.

2020-ലെ കണക്കുകൾവച്ചു നോക്കുമ്പോൾ പട്ടിണിയനുഭവിക്കുന്ന ഏതാണ്ട് നാലരക്കോടി ആളുകളുടെ വർദ്ധനവാണ് 2021-ൽ ഉണ്ടായതായി പുതിയ ഈ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ആരംഭിച്ചതിനുശേഷം ലോകത്ത് ഏതാണ്ട് 15 കോടിയാളുകളാണ്, മുൻ വർഷങ്ങളേക്കാൾ കൂടുതലായി പട്ടിണിയുടെ രൂക്ഷഫലങ്ങളനുഭവിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO), കൃഷികാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ഫണ്ട് (IFAD), ശിശുക്ഷേമനിധി (UNICEF), ലോക ഭക്ഷ്യപദ്ധതി (WFP), ലോകാരോഗ്യ സംഘടന (WHO) എന്നിവർ സംയുക്തമായാണ് ഈ റിപ്പോർട്ട് സംബന്ധിച്ച് പുതിയ പത്രക്കുറിപ്പ് പുറത്തുവിട്ടത്.


Related Articles

അഷ്ടസൗഭാഗ്യങ്ങൾ – ക്രൈസ്തവന്‍റെ തിരിച്ചറിയൽ രേഖ : ഫ്രാൻസിസ് പാപ്പാ

             കഴിഞ്ഞ സെപ്റ്റംബർ നാല് മുതൽ പത്ത് വരെ നീണ്ട തൻറെ ആഫ്രിക്കൻ അപ്പസ്തോലിക യാത്രയിൽ മൗറീഷ്യസിൽ വിശുദ്ധ ബലി

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം വത്തിക്കാൻ : മാർച്ച് 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ

ഭാരതത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, കണ്ണടയ്ക്കാൻ കഴിയില്ല: യൂറോപ്യൻ യൂണിയന്‍

      ഭാരതത്തിലെ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല, കണ്ണടയ്ക്കാൻ കഴിയില്ല: യൂറോപ്യൻ യൂണിയന്‍. സ്ട്രാസ്ബര്‍ഗ്: മണിപ്പൂരിൽ മെയ്തി- കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് അയവ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<