ലൗദാത്തോ സി ഹരിതാഭയെക്കുറിച്ച് മാത്രമല്ല, സാമൂഹികതയുടെ ചിന്തകൂടിയാണെന്ന്  ഫ്രാൻസിസ് പാപ്പാ

ലൗദാത്തോ സി ഹരിതാഭയെക്കുറിച്ച്

മാത്രമല്ല, സാമൂഹികതയുടെ

ചിന്തകൂടിയാണെന്ന് 

ഫ്രാൻസിസ് പാപ്പാ

 

വത്തിക്കാന്‍ : ലൗദാത്തോ സി (Laudato si’) എന്ന തന്റെ ചാക്രികലേഖനം പ്രകൃതിയിലെ ഹരിതാഭയുമായി മാത്രം ബന്ധപ്പെട്ടതല്ല, മറിച്ച് അതിന് സാമൂഹികമായ ഒരു വശംകൂടിയുണ്ടെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.

 

അർജന്റീനയിൽ നടക്കുവാൻ പോകുന്ന അന്തർസർവ്വകലാശാലാ സമ്മേളനത്തിലേക്കയച്ച വീഡിയോ സന്ദേശത്തിലാണ്, ലൗദാത്തോ സിയിലെ സാമൂഹികാവശത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പാ എടുത്തുപറഞ്ഞത്. , അർജന്റീനയിൽ വരുന്ന സെപ്റ്റംബർ 1 മുതൽ 4 വരെ നടക്കുന്ന ലൗദാത്തോ സി അന്തർസർവ്വകലാശാലാ സമ്മേളനത്തിലെ അംഗങ്ങൾക്ക് അഭിവാദ്യമർപ്പിച്ച പാപ്പാ, പ്രസ്തുത സമ്മേളനം സാമൂഹികമനസ്സാക്ഷിയെയും തങ്ങളുടെ പൊതുവായ ഭവനത്തിന്റെ, അതായത് ഭൂമിയുടെ, സംരക്ഷണത്തിനായുള്ള ചിന്തകളെയും മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷ രേഖപ്പെടുത്തി. ഓഗസ്റ്റ് 24-നാണ് പാപ്പാ ഈ സന്ദേശം അയച്ചത്.

തന്റെ ചാക്രികലേഖനം ഹരിതാഭയെക്കുറിച്ച് മാത്രമല്ല എന്നും ഇത് ഒരു സാമൂഹികാചാക്രികലേഖനം ആണ് എന്നും പറഞ്ഞ പാപ്പാ, അർജന്റീനയിലെ ഈ സമ്മേളനം ലൗദാത്തോ സിയുടെ മുഴുവൻ വ്യാപ്തിയും, അതുണ്ടാക്കുന്ന ഫലങ്ങളും കാണുവാൻ എല്ലാവരെയും സഹായിക്കട്ടെ എന്നും കൂട്ടിച്ചേർത്തു.

എല്ലാവർക്കും നന്മകൾ ആശംസിച്ച ഫ്രാൻസിസ് പാപ്പാ തനിക്കായി പ്രാർത്ഥിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും, എല്ലാവര്ക്കും ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

2015 മെയ്മാസം 24-ആം തീയതി പെന്തക്കോസ്താ തിരുനാളിൽ പ്രസിദ്ധീകരിച്ച ഈ ചാക്രികലേഖനത്തിന്റെ 15-ആം നമ്പരിൽത്തന്നെ, ഇത് സഭയുടെ സാമൂഹികതയെക്കുറിച്ചുള്ള അധികാരികപഠിപ്പീരിന്റെ ഭാഗമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. “ഒരു യഥാർത്ഥ പാരിസ്ഥിതിക സമീപനം എല്ലായ്പ്പോഴും ഒരു സാമൂഹിക സമീപനമായി മാറുമെന്ന് നമുക്ക് തിരിച്ചറിയാതിരിക്കാനാകില്ല” എന്നും, പാവങ്ങളുടെയും ഭൂമിയുടെയും നിലവിളി ശ്രവിക്കപ്പെടാൻ തക്കവണ്ണം, പരിസ്ഥിതിയെക്കുറിച്ചുള്ള ചർച്ചകളിൽ നീതി സമന്വയിക്കപ്പെടണമെന്നും ലേഖനത്തിന്റെ 49-ആം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പാ എഴുതിയിരുന്നു.

അർജന്റീനയിലെ ദേശീയ അന്തർസർവ്വകലാശാലാ കൗൺസിൽ (Consejo Interuniversitario Naciona), സ്വകാര്യസർവ്വകലാശാലകളുടെ അധ്യക്ഷന്മാരുടെ കൗൺസിൽ (Consejo de Rectores de Universidades Privadas), അർജന്റീനയിലെ മെത്രാൻസംഘം (Conferencia Episcopal Argentina) എന്നിവർ ചേർന്നാണ് “പൊതുവായ ഭവനത്തിന്റെ പരിപാലനം” എന്ന പേരിൽ, പാപ്പായുടെ ചാക്രികലേഖനവുമായി ബന്ധപ്പെടുത്തി, അന്തർസർവ്വകലാശാലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായാണ് സമ്മേളനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഏതാണ്ട് 40 സർവ്വകലാശാലകൾ ഒരുമിച്ച് ചേർന്ന്, ഈ വിഷയത്തിൽ പ്രാവീണ്യമുള്ള 130-ലധികം ആളുകളുടെ ചർച്ചകൾ ഉൾപ്പെട്ട ഈ സമ്മേളനം, സ്വകാര്യ, പൊതുമേഖലകളിലുള്ളവർ, ദേശീയ, അന്തർദേശീയ സംഘടനകൾ തുടങ്ങി, എല്ലാ രാജ്യങ്ങൾക്കും, പ്രത്യേകിച്ച് തെക്കേ അമേരിക്കൻ രാജ്യങ്ങളിലുള്ളവർക്ക് പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സഹായകരമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.


Related Articles

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക

സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ  വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ  സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം ചരിത്രദൗത്യമായി മാറിയ പാപ്പാ ഫ്രാൻസിസിന്‍റെ ഇറാഖ് അപ്പസ്തോലിക പര്യടനത്തിന്‍റെ ഒരു വിഹഗവീക്ഷണം :   1. സാന്ത്വനസാമീപ്യം കോവിഡ് മഹാവ്യാധി

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം

ആർച്ച്ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിലെ അംഗം വത്തിക്കാൻ : ജനതകളുടെ സുവിശേഷ വൽക്കരണത്തിനായുള്ള തിരുസംഘത്തിൻറെ ( Congregation for the Evangelization of

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<