വൈപ്പിൻ ഫൊറോനയിലെ 90 മതാദ്ധ്യാപകർ ICTC പൂർത്തിയാക്കി..

വൈപ്പിൻ ഫൊറോനയിലെ

90 മതാദ്ധ്യാപകർ

ICTC പൂർത്തിയാക്കി..

കൊച്ചി : മതാദ്ധ്യാപകരെ കൂടുതൽ മികവോടും തികഞ്ഞ ബോധ്യത്തോടും കൂടി മതബോധന ക്ലാസുകൾ നയിക്കുന്നതിന് പ്രാപ്തരാക്കുന്നതിൻ്റെ ഭാഗമായി വൈപ്പിൻ മേഖല മതബോധന കമ്മീഷൻ്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14,15 തീയതികളിൽ സ്കൂൾ മുറ്റം വിയാസ് കോളേജിൽ വച്ച് നടത്തിയ ICTC കോഴ്സിൽ വൈപ്പിൻ ഫെറോനയിലെ 90 അദ്ധ്യാപകർ പങ്കെടുത്തു. വൈപ്പിൻ ഫൊറോന ഡയറക്ടർ റവ.ഫാ. ജെനിൻ ആൻറണി മരോട്ടിപ്പറമ്പിൽ, സെക്രട്ടറി എബി ജോൺസൺ, പ്രൊമോട്ടേഴ്‌സ്, ഫെറോന എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ കോഴ്‌സിന് നേതൃത്വം നൽകി.അതിരൂപത മതബോധന കമ്മീഷൻ ടീം കോഴ്‌സിലെ ക്ലാസുകൾ കൈകാര്യം ചെയ്തു. കോഴ്‌സിൽ പങ്കെടുത്ത 90 അദ്ധ്യാപകർക്ക് അതിരൂപത ഡയറക്ടർ റവ.ഫാ. വിൻസെന്റ് നടുവിലപ്പറമ്പിൽ സർട്ടിഫിക്കറ്റ് നൽകി..


Related Articles

മികച്ച സ്ഥാപനത്തിനുള്ള അവാർഡ് *സെന്റ്* *ജോസഫ് ബോയ്സ് ഹോം *കരസ്ഥമാക്കി

മികച്ച സ്ഥാപനത്തിനുള്ള അവാർഡ് സെന്റ്ജോസഫ് ബോയ്സ് ഹോം  കരസ്ഥമാക്കി കൊച്ചി : കേരള സർക്കാരിന്റെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നൽകുന്ന കോട്ടുവള്ളി ഗ്രാമ പഞ്ചായത്തിൻ

മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.

ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്.  എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല.

കൂടത്തായി മരണ പരമ്പര കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും

കോഴിക്കോട്: താമരശേരി കൂടത്തായിയിൽ 6 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ പ്രതി ജോളിയെ പലപ്പോഴായി സഹായിച്ചിട്ടുള്ള പല വ്യക്തികളും ഉടൻ പിടിയിലായേക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.ഭർത്താവ് റോയ്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<