വ്യക്തികൾ സാമൂഹ്യ പ്രതിബന്ധതയുള്ളവരായാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കും -ജസ്റ്റിസ് മേരി ജോസഫ്
വ്യക്തികൾ സാമൂഹ്യ
പ്രതിബന്ധതയുള്ളവരായാൽ
സമൂഹത്തിൽ മാറ്റങ്ങൾ
സംഭവിക്കും -ജസ്റ്റിസ് മേരി
ജോസഫ്
കൊച്ചി : വ്യക്തികൾ സ്വാർത്ഥത വെടിഞ്ഞു സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിച്ചാൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫ് അഭിപ്രായപെട്ടു. അംബികാപുരം വ്യാകുല മാതാ പള്ളിയുടെ സുവർണ ജൂബിലിയുടെ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കലാ, സാംസ്‌കാരിക, സാമൂഹ്യ, സാമൂദായിക മേഖലകളിൽ പ്രവർത്തിക്കുന്ന ഇടവകയിലെ വ്യക്തിത്വങ്ങളെ ആദരിക്കുന്ന ചടങ്ങു”സ്നേഹാദരം “ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് മേരി ജോസഫ് . വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യാതിഥിയായിരുന്നു. ഇടവക വികാരി ഫാ. ജസ്റ്റിൻ ആട്ടുള്ളിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വരാപ്പുഴ അതിരൂപത ജൂടീഷ്യൽ വികാർ ഫാ. ലിക്സൺ ആസ്വസ് വ്യക്തികളെ ആദരിച്ചു. ICYM ദേശീയ പ്രസിഡണ്ട് ആന്റണി ജൂഡി, IRS കരസ്ഥമാക്കിയ ശ്രീ ജുവാനസ്, സെന്റ്. ആൽബർട്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ ശ്രീമതി റെട്ടീന എന്നിവരെയും മറ്റു 22 അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിനു കൺവീനർ മാരായ തദ്ദേവൂസ് തുണ്ടിപറമ്പിൽ, ജോൺസൻ ചൂരേപറമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു.
Related
Related Articles
“സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” അതിരൂപതാതല പ്രവർത്തന ഉദ്ഘാടനംകലൂർ, പൊറ്റക്കുഴി ചെറുപുഷ്പ ദേവാലയത്തിൽ വച്ച് നടന്നു.
മണ്ണിലും മട്ടുപ്പാവിലും കൃഷി ഉദ്‌ഘാടനം ചെയ്തു. കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന “സുഭിക്ഷ കേരളം സുരക്ഷാപദ്ധതി ” യുടെ അതിരൂപതാതല പ്രവർത്തന ഉദ്‌ഘാടനം 2020 ജൂൺ നാലാം
കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു
കെഎല്‍സിഎ വരാപ്പുഴ അതിരൂപത – സമുദായ ദിനാചരണം സംഘടിപ്പിച്ചു കൊച്ചി: കെഎല്‍സിഎ വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണം അതിരൂപത
തീരം തീരവാസികള്‍ക്ക് അന്യമാക്കരുത് : കെ. എല്‍. സി. എ.
കൊച്ചി : തീരനിയന്ത്രണവിജ്ഞാപനം സംബന്ധിച്ച് തദ്ദേശവാസികളുടേയും, മത്സ്യത്തൊഴിലാളികളുടേയും നിരവധി വീടുകള്‍ അനധികൃതനിര്‍മ്മാണത്തിന്റെ പട്ടികയില്‍ അശാസ്ത്രീയമായി ഉള്‍പ്പെടുത്തിയതില്‍ കെ എല്‍ സി എ പ്രതിഷേധിച്ചു. തീരവാസികള്‍ക്ക് തീരം അന്യമാക്കുന്ന