സഭയുടെ പ്രവർത്തനങ്ങൾ വ്യർത്ഥമായ അദ്ധ്വാനമാകരുത്: ഫ്രാൻസിസ് പാപ്പാ

സഭയുടെ പ്രവർത്തനങ്ങൾ

വ്യർത്ഥമായ അദ്ധ്വാനമാകരുത്:

ഫ്രാൻസിസ് പാപ്പാ

 

വത്തിക്കാന്‍ : തെക്കേഅമേരിക്കാൻ മെത്രാൻ ഉപദേശകസമിതി (CELAM) യുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്‌ഘാടനം ചെയ്ത അവസരത്തിൽ നൽകിയ സന്ദേശത്തിൽ, സഭയുടെ പ്രവർത്തനങ്ങൾ ഒരിക്കലും വ്യർത്ഥമായ അദ്ധ്വാനമാകരുതെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

“അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേൽ പണിതുയർത്തപ്പെട്ടവരാണ് നിങ്ങൾ. ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്” (എഫെ 2:20), എന്ന പൗലോസ്‌ അപ്പോസ്തലന്റെ  വാക്കുകൾ ഉദ്ധരിച്ച പാപ്പാ, ദൈവജനത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനായി, കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ തയ്യാറാകാൻവേണ്ടി, പരിശുദ്ധാത്മാവിനാൽ, സഭയുടെ പ്രേക്ഷിതപ്രവർത്തനത്തെ ശക്തിപ്പെടുത്തുവാനും, പ്രചോദനം നൽകുവാനും ഉത്ഥിതനായ ക്രിസ്തുവിനോട് നിരന്തരം പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യം നാം തിരിച്ചറിയണമെന്ന് ഓർമ്മിപ്പിച്ചു.

സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്ന സഹോദരീസഹോദരന്മാരുടെ സേവനത്തിനായി ഉപയോഗിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ പ്രസ്ഥാനങ്ങൾക്ക് അർത്ഥമുള്ളൂ എന്ന കാര്യം നാം മറക്കരുത് എന്ന് പാപ്പാ എടുത്തുപറഞ്ഞു.


Related Articles

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം

ഈ ജീവിതം യേശുവിന്‍റെകൂടെ ഒരു തീര്‍ത്ഥാടനം.   “ജീവിതത്തില്‍ എപ്പോഴും നാം ഒരു യാത്രയിലാണ്. നമുക്കു ദൈവത്തിന്‍റെ വഴി തെരഞ്ഞെടുക്കാം. യേശുവിനോടൊത്ത് അഭിമുഖീകരിക്കാന്‍ ആവാത്തതും അപ്രതീക്ഷിതവുമായ സംഭവങ്ങളോ

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന്

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം…

കൂട്ടായ്മയ്ക്കു പ്രേരകമാകേണ്ട ക്രിസ്തു സ്നേഹം ഇറാഖിലെ സഭാനേതൃത്വത്തിനു നല്കിയ പ്രഭാഷണത്തിൽനിന്ന്… 1. രക്ഷാകര നാഥയുടെ ഭദ്രാസനദേവാലയത്തിലെ സമ്മേളനം മെത്രാന്മാർ, വൈദികർ, സന്ന്യസ്തർ, സെമിനാരി വിദ്യാർത്ഥികൾ, മതാദ്ധ്യാപകർ എന്നിവർക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<