ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ തിരുനാൾ ജൂലൈ 17 ന്
ചാത്യാത്ത് മൗണ്ട് കാർമ്മൽ
ദേവാലയത്തിൽ
പരിശുദ്ധ കർമ്മല മാതാവിൻറെ
തിരുനാൾ ജൂലൈ 17 ന്
കൊച്ചി: ചാത്യാത്ത് മൗണ്ട് കാർമ്മൽ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിൻറെ കൊമ്പ്രെരിയ തിരുനാളിന് ആരംഭം കുറിച്ചു. ജൂലൈ 11 തിങ്കളാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. പോൾസൺ കൊറ്റിയത്ത് പതാക ഉയർത്തി. അന്നേദിവസം വൈകുന്നേരം 5.30 ന് നടന്ന ദിവ്യബലിയിൽ അതിരൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ത്രിശതോത്തര സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ നിർവഹിക്കുകയുണ്ടായി.
തിരുനാൾ ദിനമായ ജൂലൈ 17 ആം തീയതി ഞായറാഴ്ച രാവിലെ 9. 30ന് ഉള്ള പൊന്തിഫിക്കൽ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ കളത്തിപ്പറമ്പിൽ പിതാവ് നേതൃത്വം നൽകും.
ത്രിശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും അന്നേദിവസം പിതാവ് നിർവഹിക്കും..