സഭാവാര്‍ത്തകള്‍ – 28.07.24
സഭാവാര്‍ത്തകള്‍ – 28
.07.24
വത്തിക്കാൻ വാർത്തകൾ
മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനസാധ്യതയൊരുക്കി കത്തോലിക്കാസഭ
വത്തിക്കാന്‍ : ജൂലൈ മാസത്തിലെ നാലാം ഞായറാഴ്ച ആചരിക്കപ്പെടുന്ന മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനത്തില്‍, സഭാപരമായ നിബന്ധനകള്‍ പൂര്‍ത്തിയാക്കി പരിപൂര്‍ണ്ണദണ്ഡവിമോചനം നേടാന്‍ സാധ്യത നല്‍കി അപ്പസ്‌തോലിക പരിഹാരകോടതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡിക്രി പുറത്തിറക്കി. ജൂലൈ 28-ആം തീയതിയാണ് മുത്തശ്ശീമുത്തച്ഛന്മാരുടെ ആഗോളദിനം.
കൂദാശാപരമായ കുമ്പസാരം, വിശുദ്ധകുര്‍ബാനസ്വീകരണം, പരിശുദ്ധപിതാവിന്റെ നിയോഗാര്‍ത്ഥമുള്ള പ്രാര്‍ത്ഥന എന്നീ മൂന്ന് നിബന്ധനകള്‍ പരിപൂര്‍ണ്ണദണ്ഡവിമോചനം നേടുന്നതിലേക്കായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ്, ഈയൊരു ആനുകൂല്യം സഭ നല്‍കുന്നത്
ഇതേ ദിവസം, വയോധികരും, രോഗികളോ, തനിയെ കഴിയുന്നവരോ, അംഗവൈകല്യങ്ങള്‍ ഉള്ളവരോ ആയ സഹോദരങ്ങളെ സന്ദര്‍ശിക്കാനായി മതിയായ സമയം ചിലവഴിക്കുന്ന വിശ്വാസികള്‍ക്കും, കരുണയുടെ ഈ കോടതി, പരിപൂര്‍ണ്ണദണ്ഡവിമോചനം അനുവദിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ ആഞ്ചെലോ തന്റെ ഉത്തരവില്‍ എഴുതി.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപത സി.എല്‍.സി. മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സി.എല്‍.സി. അംഗമായ റൈറ്റ്.റവ.ഡോ.ആന്റെണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി : മറിയം വഴി ക്രിസ്തുവിലേക്ക് എന്ന ആപ്തവാക്യവുമായി കത്തോലിക്കാ സഭയിലെ യുവജനപ്രേഷിത സംഘടനയായ സി.എല്‍.സി വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങളെ പ്രേഷിത ചൈതന്യം ഉള്ളവരാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ്. സമൂഹത്തിന് ക്രിസ്തുവിനെ അനുഭവവേദ്യമാക്കാന്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥന, പഠനം, പ്രവര്‍ത്തനം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സമൂഹമായ സിഎല്‍സി ( ക്രിസ്ത്യന്‍ ലൈഫ് കമ്മ്യൂണിറ്റി )ലേക്ക് അംഗത്വം ആരംഭിച്ചു. വരാപ്പുഴ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന സിഎല്‍സി യൂണിറ്റുകളില്‍ അംഗത്വം നല്‍കുന്നതിന്റെ ഭാഗമായി അതിരൂപതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വരാപ്പുഴ അതിരൂപത സഹായ മെത്രാനും സി എല്‍ സി അംഗവുമായ റൈറ്റ്. റവ.ഡോ. ആന്റണി വാലുങ്കല്‍ ഉദ്ഘാടനം ചെയ്തു
‘ഇല്യൂമിനേറ്റ് 2024’ ഉദ്ഘാടനം ചെയ്തു.
കൊച്ചി : വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ സംഘടിപ്പിച്ച യുവജന സംഗമം ‘ഇല്യൂമിനേറ്റ് 2024 ‘ സിനിമാ നടന്‍ സിജു വില്‍സന്‍ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ റൈറ്റ്.റവ.ഡോ. ആന്റണി വാലുങ്കല്‍ അധ്യക്ഷത വഹിച്ചു. ‘ആട്ടം ‘ സിനിമാറ്റിക്ക് ഡാന്‍സ് മത്സരം സിനിമാതാരം ശ്രീ. ധീരജ് ഡെന്നീസ് ഉദ്ഘാടനം ചെയ്തു.
സിനിമാറ്റിക്ക് ഡാന്‍സ് മത്സരത്തില്‍ ഒന്നാം സ്ഥാനവും പ്രഥമ ആട്ടം എവര്‍ റോളിങ്ങ് ട്രോഫിയും തൈക്കൂടം സെന്റ്. റാഫേല്‍ ഇടവക കരസ്ഥമാക്കി. രണ്ടാം സ്ഥാനം മഞ്ഞുമ്മല്‍ ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഇടവകയും , മൂന്നാം സ്ഥാനം ഉണിച്ചിറസെന്റ് ജൂഡ് ഇടവകയും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് എറണാകുളം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. എല്‍സി ജോര്‍ജ് സമ്മാനങ്ങള്‍വിതരണംചെയ്തു.
Related Articles
വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23)
വല്ലാർപാടം പള്ളി മഹാ ജൂബിലി മൂന്നാം ഘട്ടം ചരിത്ര സെമിനാർ നാളെ( 09.12.23) കൊച്ചി : എ ഡി 1524ൽ സ്ഥാപിതമായ വല്ലാർപാടം പള്ളിയുടെയും പരിശുദ്ധ
കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു
കെഎൽസിഎ കലൂർ മേഖല കൺവെൻഷൻ സംഘടിപ്പിച്ചു കൊച്ചി: വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ കലൂർ മേഖല സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനും പുരസ്കാര വിതരണവും അതിരൂപത
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ്
വജ്ര ജൂബിലി നിറവില്‍ ഇഎസ്എസ്എസ് ‘നന്മയുടെ സമൃദ്ധമായ വിത്തുകള്‍ ദൈവം വിതച്ചുകൊണ്ടേയിരിക്കുന്നു’ – പോപ്പ് ഫ്രാന്‍സിസ് വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം