സമുദായഭേദമെന്യേ ഒറ്റക്കെട്ടായി നിലനിൽക്കണം: ശ്രീ. ടി.ജെ വിനോദ് എം.എൽ.എ

സമുദായഭേദമെന്യേ ഒറ്റക്കെട്ടായി

നിലനിൽക്കണം: ശ്രീ. ടി.ജെ

വിനോദ് എം.എൽ.എ

 

കൊച്ചി : ലത്തീൻ സഭയിലെ യുവജനങ്ങളുടെ സമഗ്രവികസനത്തിനും സമുദായത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും വേണ്ടി പോരാടുന്ന കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ 2023 – 24 കർമ്മപദ്ധതി പ്രകാശനവും പ്രവർത്തനവർഷ ഉദ്ഘാടനവും നടത്തപ്പെട്ടു. മരട് സെന്റ് മേരി മഗ്ദലിൻ ദേവാലയത്തിൽ വച്ച് നടന്ന പരിപാടി എറണാകുളം നിയോജക മണ്ഡലം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം നിർവഹിക്കുകയും മണിപ്പൂരിൽ നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ സമുദായഭേദമെന്യേ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ചെറുക്കണമെന്നും അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് ശ്രീ.കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു.

മരട് മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ. ആൻ്റണി ആശാൻപറമ്പിൽ മുഖ്യാതിഥിയായിരുന്നു. കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ് 2023-2024 വർഷത്തെ കർമ്മ പദ്ധതി പ്രകാശനം ചെയ്തു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ റവ. മോൺ. മാത്യു ഇലഞ്ഞിമറ്റം അനുഗ്രഹ പ്രഭാഷണം നൽകുകയും കെ.സി.വൈ.എം ലാറ്റിൻ ഡയറക്ടർ ഫാ. ജിജു ജോർജ്ജ് അറക്കത്തറ ആമുഖപ്രഭാഷണം നടത്തുകയും ചെയ്തു.

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജോസ് വർക്കി, കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ്, കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജോജി ടെന്നിസൺ,സെന്റ്. മേരി മാഗ്ദലിൻ ചർച്ച് വികാരി
റവ. ഫാ. ഷൈജു തോപ്പിൽ, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രീ. ആഷ്ലിൻ പോൾ, കെ.സി.വൈ.എം ലാറ്റിൻ സെക്രട്ടറി ശ്രീ. മാനുവൽ ആൻ്റണി,
കെ.സി.വൈ.എം മരട് യൂണിറ്റ് പ്രസിഡന്റ് ശ്രീ. അമൽ മാർട്ടിൻ, കെ.സി.വൈ.എം ലാറ്റിൻ വൈസ് പ്രസിഡന്റ് മീഷ്മ ജോസ്, അനു ദാസ്, സോന മൈക്കിൾ, രാജീവ് പാട്രിക് എന്നിവർ സംസാരിച്ചു.


Related Articles

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ 

വരാപ്പുഴ മൗണ്ട് കാർമ്മൽ  & സെൻറ്  ജോസഫ് ദൈവാലയം മൈനർ ബസിലിക്ക പദവിയിൽ  കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസന  ദൈവാലയവും വരാപ്പുഴ  അതിരൂപത ഭരണസിരാകേന്ദ്രവുമായിരുന്ന

ഡിഡാക്കെ 2023 അതിരൂപത മതാധ്യാപകസംഗമം

ഡിഡാക്കെ  2023:  അതിരൂപതമതാധ്യാപകസംഗമം. കൊച്ചി. വരാപ്പുഴ അതിരൂപത മതാധ്യാപക സംഗമം ഡിഡാക്കെ 2023 മെയ് 28 രാവിലെ 9 മണി മുതൽ 4 മണി വരെ എറണാകുളം

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു.

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<