“നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം

 “നഗരത്തിനും ലോകത്തിനു”മായി   പ്രത്യാശയുടെ ഒരു സന്ദേശം

നഗരത്തിനും ലോകത്തിനു”മായി

പ്രത്യാശയുടെ ഒരു സന്ദേശം

വത്തിക്കാൻ : ഉത്ഥാന മഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ (Urbi et Orbi) “ഊർബി എത് ഓർബി,” നഗരത്തിനും ലോകത്തിനും സന്ദേശം

 

ഊർബി എത് ഓർബി സന്ദേശം

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ഉയിർപ്പു ഞായർ പ്രഭാതപൂജ അർപ്പിച്ചശേഷം അതേ വേദിയിൽനിന്നുകൊണ്ടാണ് ലോകം അനുഭവിക്കുന്ന ഒരു മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 4, ഞായറാഴ്ച പ്രാദേശിക സമയം 12 മണിക്ക് ഓൺ-ലൈനായി പാപ്പാ സന്ദേശം നല്‍കിയത്. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിൽ ഏറെ പ്രൗഢമായും വൻജനാവലിയുടെ സാന്നിദ്ധ്യത്തിലും നടന്നിരുന്ന പരിപാടിയാണ് വൈറസ്ബാധമൂലം പ്രാതിനിധ്യസ്വഭാവമുള്ള ഒരു ചെറിയ വിശ്വാസസമൂഹത്തോടൊപ്പം ഇപ്പോൾ മാധ്യമങ്ങളിലൂടെ നടത്തിയത്. “ഊർബി എത് ഔർബി” സന്ദേശങ്ങൾ ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രമുള്ള ലോകശ്രദ്ധ ആകർഷിക്കുന്ന പരിപാടിയാണ്.

1. ക്രൂശിതനായ ക്രിസ്തു ഉത്ഥാനം ചെയ്തു…!
ഉത്ഥാനമഹോത്സവത്തിന്‍റെ മംഗളങ്ങൾ എല്ലാവർക്കും നേർന്നുകൊണ്ടാണ് പാപ്പാ സന്ദേശം ആരംഭിച്ചത്. “ക്രൂശിതനായ യേശു അവിടുന്നു പറഞ്ഞിട്ടുള്ളതുപോലെ ഉത്ഥാനം ചെയ്തിരിക്കുന്നു,” ഈ പ്രഭണിതം സഭയുടെ പ്രകമ്പംകൊള്ളുന്ന ക്രിസ്തുവിന്‍റെ തിരുവുത്ഥാന വിളമ്പരമാണെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *