യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

 യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

യഹൂദരും ക്രൈസ്തവരും സാഹോദര്യത്തിന്‍റെ പാതയിൽ

വത്തിക്കാൻ : റോമിലെ പുരാതന യഹൂദപ്പള്ളിയിലേയ്ക്ക് (Tempio Maggiore)
ജോൺ പോൾ രണ്ടാമൻ പാപ്പാ നടത്തിയ സന്ദർശനത്തിന്‍റെ 35-ാം വാർഷികം

 

1. മതസൗഹാർദ്ദ പാതയിലെ പുതിയ അദ്ധ്യായം
കത്തോലിക്ക-യഹൂദ മതസൗഹാർദ്ദത്തിന്‍റെ പാതയിലെ പുതിയ അദ്ധ്യായമായിരുന്നു സന്ദർശനമെന്ന് ഏപ്രിൽ 13-ന് ഇറക്കിയ വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി. 1986 ഏപ്രിൽ 13-നായിരുന്നു ചരിത്രത്തിൽ ആദ്യമായി പത്രോസിന്‍റെ പിൻഗാമി ഒരു യഹൂദപ്പളളിയിൽ കാലുകുത്തുന്നത്. മഴയുള്ളൊരു വസന്തകാല ദിനത്തിന്‍റെ സായാഹ്നത്തിൽ വിശുദ്ധനായ ജോൺ പോൾ 2-ാമൻ പാപ്പാ റോമിലെ ടൈബർനദി കടന്ന് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള യഹൂദ സമൂഹത്തിന്‍റെ മഹാദേവാലയം (tempio maggiore) സന്ദർശിച്ച് അവിടെ സമ്മേളിച്ച യഹൂദ സഹോദരങ്ങൾക്കൊപ്പം പ്രാർത്ഥനയിൽ ചിലവഴിക്കുകയും സാഹോദര്യം പങ്കുവയ്ക്കുകയും ചെയ്തു.

“ഹൃദയങ്ങൾ സാഹോദര്യത്തിൽ തുറക്കുന്നു…” എന്നു പ്രസ്താവിച്ചുകൊണ്ട് റോമിലെ യഹൂദ സമൂഹത്തിന്‍റെ പ്രധാനാചാര്യൻ, റാബി ഏലിയോ പാപ്പാ വോയ്ത്തീവയെ ആലിംഗനംചെയ്ത്,  സിനഗോഗിന്‍റെ കവാടത്തിൽ സ്വീകരിച്ചശേഷം പ്രാർത്ഥനാലയത്തിലേയ്ക്ക് ആനയിച്ചു. മഹാദേവാലയത്തിൽ തിങ്ങിനിന്ന ആയിരത്തിൽപ്പരം യഹൂദ സഹോദരങ്ങൾ ഏഴുന്നേറ്റുനിന്ന് പാപ്പായെ ആദരപൂർവ്വം വരവേറ്റു.

admin

Leave a Reply

Your email address will not be published. Required fields are marked *