സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന്

സെപ്റ്റംബർ12 ന് തുടക്കമാകും.

കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനം 14ന് സമാപിക്കും.

ഇന്ത്യയിലെ 132 രൂപതകളില്‍ നിന്നായി
150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കേരള റീജിയന്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി മതബോധന കമ്മിഷന്‍ സെക്രട്ടറിയുമായ ഫാ. മാത്യു പുതിയാത്ത് അറിയിച്ചു.


Related Articles

ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷങ്ങൾ വരും നെയ്യാറ്റിൻകരയിൽ സംഘടിച്ച ലത്തീൻ കത്തോലിക്കർ

നെയ്യാറ്റിൻകര :  ലത്തീൻ കത്തോലിക്കരായ ജനങ്ങളോടുള്ള അവഗണനകളോട്, സഭയ്ക്കെതിരെയുള്ള അതിക്രമങ്ങളോട് ,രാഷ്ട്രിയ അധികാരത്തിൻ തുല്യനീതി സമുദായത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെ, നിരവധിയായപ്രദേശിക വിഷയളോടുള്ള അവഗണനക്കെതിരെ ഇവിടെ നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ

വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ

കാനഡയിലേക്കുള്ള അപ്പസ്തോലികയത്ര ഒരു പശ്ചാത്താപതീർത്ഥാടനം: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ : ജൂലൈ മാസം 24 മുതൽ 30 വരെ നീളുന്ന കാനഡയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയെ പശ്ചാത്താപത്തിന്റെ

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<