കുടുംബ വിശുദ്ധീകരണ വർഷം – ദിവ്യകാരുണ്യ കോൺഗ്രസ് സമാപനം നാളെ

കുടുംബ വിശുദ്ധീകരണ വർഷം – ദിവ്യകാരുണ്യ

കോൺഗ്രസ് സമാപനം നാളെ (09.12. 23)

 

കൊച്ചി : വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും സജീവമായി നടത്തപ്പെട്ട കുടുംബ വിശുദ്ധീകരണ വർഷത്തിന്റെയും ദിവ്യകാരുണ്യ കോൺഗ്രസിന്റെയും സമാപനം നാളെ എറണാകുളം പാപ്പാളി ഹാൾ ,സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിലായി നടക്കും.  ഡിസംബർ 10 ഞായർ ഉച്ചകഴിഞ്ഞ് 3 മണിക്ക് അതിരൂപത ജൂബിലി ദമ്പതി സംഗമം പാപ്പാളി ഹാളിൽ അഭിവന്ദ്യ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് ജൂബിലി ദമ്പതികളെ ആദരിക്കും. ഉച്ചകഴിഞ്ഞ് 3 30ന് എറണാകുളം സെൻറ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വച്ച് ഫാ. വിബിൻ ചൂതംപറമ്പിൽ നയിക്കുന്ന ദിവ്യകാരുണ്യ പ്രഭാഷണം നടത്തപ്പെടും. തുടർന്ന് വൈകിട്ട് 4. 45 നടക്കുന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തിന് അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം നേതൃത്വം നൽകും . സമാപന ആശിർവാദം ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നൽകും . തുടർന്ന് വൈകിട്ട് 5 30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും പങ്കാളികളാകും .ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമികൻ ആയിരിക്കും.അതിരൂപത പ്രകുറേറ്റർ ഫാ.മാത്യു സോജൻ മാളിയേക്കൽ വചനപ്രഘോഷണം നടത്തും. തുടർന്ന് അതിരൂപതയിലെ എട്ട് ഫൊറോനകളിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിസി യൂണിറ്റുകൾക്കുള്ള സമ്മാനദാനം ആർച്ച് ബിഷപ്പ് നിർവഹിക്കും. തുടർന്ന് 2024 യുവജന വർഷ ഉദ്ഘാടന കർമ്മവും ആർച്ച് ബിഷപ്പ് നിർവഹിക്കും.


Related Articles

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:

ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജിന് നാഷണൽ ബോർഡ്‌ ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം:   കളമശ്ശേരി: വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജ് ആയ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്

കെഎൽസിഎ വരാപ്പുഴ അതിരൂപത ലീഡേഴ്സ് മീറ്റ്   കൊച്ചി : വരാപ്പുഴ അതിരൂപതയിലെ കെഎൽസിഎ യൂണിറ്റ് ഭാരവാഹികളുടെ യോഗം 2022 നവംബർ 13 ന് വൈകീട്ട് 4

ജല പ്രളയം കഴിഞ്ഞു, കേരളത്തിൽ ഇനി മദ്യ പ്രളയം

കൊച്ചി  : ”മദ്യം ഒരു കുടിൽ വ്യവസായമായി കേരളത്തിൽ കൊണ്ടുവരുന്ന സർക്കാർ” എന്ന ‘ക്രെഡിറ്റ്’ അടിച്ചെടുക്കാനുള്ള ശ്രെമത്തിലാണ് പിണറായി സർക്കാർ എന്ന് തോന്നുന്നു , കാര്യങ്ങളുടെ പോക്ക്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<