സഭാവാര്‍ത്തകള്‍ – 06.10.24

 സഭാവാര്‍ത്തകള്‍ – 06.10.24

സഭാവാര്‍ത്തകള്‍ – 06.10.24

 

വത്തിക്കാൻ വാർത്തകൾ

 

ആത്മാവിനാല്‍ നയിക്കപ്പെടുന്ന സിനഡാത്മകസഭയെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ

 

വത്തിക്കാന്‍  : പരിശുദ്ധാത്മാവ് നമ്മില്‍ ദൈവസ്‌നേഹം നിറയ്ക്കുന്ന അഗ്‌നിയാണെന്നും ആ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ മാനവികതയെ മുഴുവന്‍ പക്ഷഭേദങ്ങളില്ലാതെ നമുക്ക് സ്‌നേഹിക്കാനാകുമെന്നും ഫ്രാന്‍സിസ് പാപ്പാ ഉദ്ബോധിപ്പിച്ചു. ഒക്ടോബര്‍ രണ്ടാം തീയതി വൈകുന്നേരം മെത്രാന്മാരുടെ സിനഡിന്റെ പതിനാറാമത് പൊതുയോഗത്തിന്റെ രണ്ടാം സമ്മേളനത്തിന്റെ ആരംഭത്തില്‍ സംസാരിക്കവേയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ കരുണയോടെ വേണം നാം ജീവിക്കേണ്ടതെന്നും, ആത്മാവ് ആരെയും മാറ്റിനിറുത്തുന്നില്ലെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. മറ്റുള്ളവരോട് ക്ഷമിക്കാനാണ് ആത്മാവ് നമ്മെ ആഹ്വാനം ചെയ്യുന്നത്. ക്ഷമിക്കപ്പെട്ടതിന്റെ അനുഭവത്തില്‍ മറ്റുള്ളവരോട് ക്ഷമിക്കാന്‍ നമുക്കാകണമെന്നും പാപ്പാ പറഞ്ഞു.

 

അതിരൂപത വാർത്തകൾ

 

കെആര്‍എല്‍സിസി ജനജാഗര സമ്മേളനങ്ങള്‍ വരാപ്പുഴ അതിരൂപതയില്‍ ആരംഭിച്ചു

 

കൊച്ചി : ലത്തീന്‍ കത്തോലിക്ക സമുദായ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജനജാഗരം സമ്മേളനങ്ങളുടെ അതിരൂപത തല ഉദ്ഘാടനം അതിരൂപത സഹായ മെത്രാന്‍ ഡോ.ആന്റണി വാലുങ്കല്‍ നിര്‍വ്വഹിച്ചു. നീതിക്കും അവകാശ സംരക്ഷണത്തിനും ലത്തീന്‍ കത്തോലിക്കരെ ജാഗരൂകരാക്കുന്നതിന് കേരളത്തിലെ ലത്തീന്‍ കത്തോലിക്ക രൂപതകളിലെ എല്ലാ ഇടവകകളിലും ജനജാഗര നേതൃസമ്മേളനങ്ങള്‍ നടത്തും. തേവര സെന്റ് ജോസഫ് ദേവായത്തില്‍ നടന്ന പരിപാടിയില്‍  വികാരി ഫാ. ജൂഡിസ് പനക്കല്‍ അധ്യക്ഷനായിരുന്നു.

 

*ദൈവ ദാസൻ മോൺ. ഇമ്മാനുവൽ ലോപ്പസ് ബൈബിൾ ക്വിസ് വിളംബരം.*

 

ദൈവദാസൻ ഇമ്മാനുവൽ ലോപ്പസ് ബൈബിൾ ക്വിസ് മൂന്നാം സീസൺ നവംബർ പതിനേഴാം തീയതി ഞായറാഴ്ച ഇടവകകളിൽ വച്ച് ഉച്ചയ്ക്ക് 2- 4 pm വരെ നടത്തപ്പെടുന്നു.

*പഠന ഭാഗം – വി. മർക്കോസ്, ലൂക്കാ സുവിശേഷങ്ങൾ* .

രണ്ടു പേർ അടങ്ങുന്ന ടീമായി മത്സരത്തിൽ പങ്കെടുക്കാം. ടീമിൽ ഒരാൾ മതബോധന വിദ്യാർത്ഥി ആയിരിക്കണം.

*സമ്മാനങ്ങൾ*

ഒന്നാം സമ്മാനം ടീമിന് വിശുദ്ധനാട് തീർത്ഥാടനം. രണ്ടാം സമ്മാനം -രണ്ട് ലാപ്പ്ടോപ്പ്, മൂന്നാം സമ്മാനം -രണ്ടു പേർക്ക് വേളാങ്കണ്ണിയിലേക്ക് യാത്ര.

രജിട്രഷൻ ഫീസ്- 25/- ടീമിന്.

 

Sunday Care മുതൽ 4-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് *പഠനഭാഗം : വി ലൂക്കാ സുവിശേഷം മാത്രം*

.അതിരൂപത മത്സരത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 25 കുട്ടികൾക്ക് വീഗാലാൻ്റിലേക്ക് ഫ്രീ ടിക്കറ്റ്.

ഫീസ് – Rs.10/- *രജിസ്ട്രഷൻ അവസാന ദിനം ഒക്ടോബർ 21 – 5 pm വരെ.*

(ഏറ്റവും കൂടുതൽ അംഗങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്ന ഇടവകകൾക്ക് പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.

 

രിയന്‍ എക്‌സിബിഷന്‍ ‘Rosarium’ വല്ലാര്‍പാടം ബസിലിക്കയില്‍

 

കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍   ജപമാല മാസാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മരിയന്‍ എക്‌സിബിഷന്‍ Rosarium – 2024  ഒക്ടോബര്‍ ഒന്നാം തിയതി റെക്ടര്‍ ഫാ. ജെറോം ചമ്മിണികോടത്ത് ഉത്ഘാടനം ചെയ്തു.
15,000 മണികള്‍ ഉള്ള ജപമാലകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം ജപമാലകള്‍
മാതാവിന്റെ ചിത്രങ്ങള്‍, മനോഹര രൂപങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ഒക്ടോബര്‍ 1 മുതല്‍ 13 വരെ. മരിയന്‍ എക്‌സിബിഷന്‍

admin

Leave a Reply

Your email address will not be published. Required fields are marked *