മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് നിയുക്ത കര്‍ദിനാള്‍

 മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് നിയുക്ത കര്‍ദിനാള്‍

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാട് നിയുക്ത കര്‍ദിനാള്‍

വത്തിക്കാൻ സിറ്റി : ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ സംഘാടകനായ ചങ്ങനാശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ, ഫ്രാന്‍സിസ് പാപ്പാ, കര്‍ദിനാള്‍ പദവിയിലേക്ക് തിരഞ്ഞെടുത്തു. ഒക്ടോബര്‍ മാസം ആറാം തീയതി നടന്ന, മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷം ഫ്രാന്‍സിസ് പാപ്പാ ആഗോള കത്തോലിക്കാസഭയിലേക്ക് പുതിയതായി 21 കര്‍ദിനാളന്മാരെ കൂടി നിയമിച്ചു. അടുത്ത ഡിസംബര്‍ എട്ടാം തീയതിയാണ് കര്‍ദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകള്‍

ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ഇടവകാംഗമായ മോണ്‍. ജോര്‍ജ് കൂവക്കാട് 2021 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ വിദേശ അപ്പസ്‌തോലിക യാത്രകളുടെ മുഖ്യ സംഘാടകനാണ് മോണ്‍സിഞ്ഞോര്‍ കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തില്‍ വര്‍ഷങ്ങളായി അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യയില്‍ നിന്ന് ആദ്യമായി ഒരു വൈദികന്‍ നേരിട്ടു കര്‍ദിനാളായി ഉയര്‍ത്തപ്പെടുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *