അഗസ്റ്റീനിയന്‍ സന്ന്യാസിനീ സമൂഹത്തിന്റെ അംഗങ്ങളെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

അഗസ്റ്റീനിയന്‍ സന്ന്യാസിനീ സമൂഹത്തിന്റെ അംഗങ്ങളെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.
വത്തിക്കാന്‍ സിറ്റി : ധന്യയായ മരിയ തെരേസ സ്പിനേല്ലി സ്ഥാപകയായുള്ള യേശുവിന്റെയും മറിയത്തിന്റെയും തിരുഹൃദയങ്ങളുടെ ദാസികളായ അഗസ്റ്റീനിയന്‍ സഹോദരികള്‍ എന്ന സന്ന്യാസിനീ സമൂഹത്തിന്റെ പ്രവിശ്യാസമ്മേളനത്തില്‍ പങ്കെടുത്തവരെ അതിന്റെ സമാപന ദിനമായ ജൂലൈ 5-ന് ശനിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ച വേളയിലാണ് ലെയൊ പതിനാലാമന്‍ പാപ്പാ ഇപ്രകാരം പറഞ്ഞത്.
സത്യത്തിന്റെ അഭാവമുള്ള ഒരു സംസ്‌കാരം ശക്തരുടെ ഉപകരണമായി മാറുന്നുവെന്നും അത് മനസ്സാക്ഷിയെ സ്വതന്ത്രമാക്കുന്നതിനുപകരം, അതിനെ, വിപണിയുടെയോ പരിഷ്‌കാരത്തിന്റെയോ ലൗകിക വിജയത്തിന്റെയോ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ആശയക്കുഴപ്പത്തിലാക്കുകയും ശ്രദ്ധ തിരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിച്ചു.
ഈ സന്ന്യാസിനി സമൂഹം വിദ്യഭ്യാസരംഗത്തേകുന്ന സേവനത്തെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് പാപ്പാ, അവര്‍ ജ്ഞാനമുള്ള മനസ്സുകളെയും ശ്രവണശക്തിയും നരകുലത്തോടു അഭിനിവേശവുമുള്ള ഹൃദയങ്ങളെയും വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നതെന്ന് അനുസ്മരിച്ചു.