സഭാവാര്‍ത്തകള്‍ : 17. 08. 25

സഭാവാര്‍ത്തകള്‍ : 17. 08. 25
വത്തിക്കാൻ വാർത്തകൾ
കാസ്റ്റല്‍ ഗന്ധോള്‍ഫോയില്‍ പാവപ്പെട്ടവര്‍ക്ക് പാപ്പാ ഉച്ചഭക്ഷണം നല്‍കും.
സമൂഹത്തിന്റെ അധസ്ഥിതവിഭാഗത്തില്പ്പെട്ട പാവപ്പെട്ട സഹോദരങ്ങള്‍ക്കൊപ്പം ലെയോ പതിനാലാമന്‍ പാപ്പാ, ആഗസ്റ്റ് മാസം പതിനേഴാം തീയതി, ആദ്യമായി ഉച്ചഭക്ഷണം കഴിക്കും. തന്റെ വേനല്‍ക്കാല വസതി സ്ഥിതി ചെയ്യുന്ന കാസ്റ്റല്‍ ഗന്ധോള്‍ഫോയിലെ പൂന്തോട്ടത്തിലാണ് ഉച്ചഭക്ഷണത്തിനുള്ള ഇടം ഒരുക്കുന്നത്. പാപ്പായോടൊപ്പം ഉച്ചഭക്ഷണത്തിനു ക്ഷണം ലഭിച്ചവര്‍, വളരെയധികം സന്തോഷത്തിലും, ആകാംക്ഷയിലും ആണെന്ന് രൂപതയുടെ കാരിത്താസ് ഡയറക്ടര്‍ അലസ്സിയോ റോസി പറഞ്ഞു.
അതിരൂപത വാർത്തകൾ
ദൈവപ്രത്യാശയില് ജീവിക്കുന്നവര്‍ ആവുക’ : ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
ദൈവവചനത്തില്‍ ആഴമായി വിശ്വാസമര്‍പ്പിച്ച്, ദൈവീക പദ്ധതിക്കായി ജീവിതം പൂര്‍ണമായി സമര്‍പ്പിച്ച്,ജീവിതത്തിന്റെ ഏക പ്രത്യാശയായ ക്രിസ്തുവില്‍ നന്മ നിറഞ്ഞതും മെച്ചപ്പെട്ടതുമായ ഒരു ജീവിതത്തിനായി ഒരുങ്ങുവാന്‍ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പില്‍ ആഹ്വാനം ചെയ്തു. വരാപ്പുഴ അതിരൂപത ബിസിസി സംഘടിപ്പിച്ച സിംഫോണിയ 2025 കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാപ്പുഴ അതിരൂപതയിലെ 103 ഇടവകകളില്‍ നിന്നുള്ള വിധവകളുടെയും വിദ്യാര്യ രുടെയും ഏകസ്ഥരുടെയും സംഗമമാണ് എറണാകുളം പാപ്പാളി ഹാളില്‍ സംഘടിപ്പിച്ചത്.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍
- കുട്ടികൾക്ക് വേണ്ടിയുള്ള Accidental Insurance Policy യില്‍ 1487 കുട്ടികൾ ആകെ ചേർന്നുള്ളൂ. ഇനി 1000 കുട്ടികൾകൂടി ചേർന്നാലെ നമ്മുക്ക് ഈ Insurance എടുക്കുവാൻ സാധികൂ. ഓരോ ഇടവകയിൽ നിന്നും മിനിമം 25 പേരെയെങ്കിലും ചേർപ്പിക്കണം. ഒരു കുട്ടിക്ക് Rs..130/-രൂപയേ ഉള്ളൂ. PTAയുടെ സഹായത്തോടെ എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ മാസം 25-ാംതീയതി മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
2. വി. മർക്കോസിൻ്റെ സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതിയവരെ അഭിനന്ദിക്കുന്നു. ഇവരുടെ സംഗമം 2025 സെപ്റ്റബർ 7- തീയതി ഉച്ചയ്ക്ക് 2.00 മണിക്ക് വല്ലാർപാടം ബസിലക്കയിൽ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ സാന്നിദ്ധ്യത്തിൽ നടത്തുന്നു. എഴുതിയവരെ 4 വിഭാഗങ്ങളായി
1 വിദ്യാർത്ഥികൾ
2 വിശ്വാസ പരിശിലകർ
3 സന്ന്യസ്തർ
4 ബ്രദേഴ്സ്
എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
ഓരോ വിഭാഗത്തിൻ്റെ വിവരങ്ങൾ നിർദ്ദിഷ്ട ഫോമിൽ പൂരിപ്പിച്ചു 2025 ആഗസ്റ്റ് 25-0, 5.00 p.m. മുമ്പായി വിശ്വാസ പരിശീലന കമ്മിഷൻ ഓഫിസിൽ എത്തിക്കണം. വിശ്വാസ പരിശീലന ഫൊറോന തല ഭാരവാഹികൾ അവരവരുടെ ഫൊറോനയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിൻ്റെ മേൽനോട്ടം വഹിക്കുകയും എത്തിക്കുവാനും ശ്രമിക്കുമല്ലോ. ഫോം Whatsapp / Email വഴി സ്വീകരിക്കുന്നതല്ല.