വിയാനി ഈവ് സംഘടിപ്പിച്ചു.

 വിയാനി ഈവ് സംഘടിപ്പിച്ചു.

വിയാനി ഈവ് സംഘടിപ്പിച്ചു.

 

കൊച്ചി :  ദീർഘമായ ജീവിത കാലയളവിൽ നിസ്വാർത്ഥമായ സേവനത്തിലൂടെ സഭയെയും സമൂഹത്തെയും സേവിക്കുകയും, ജീവിത സായാഹ്നത്തിലും എളിമയിലും വിശുദ്ധിയിലും പ്രാർത്ഥനയിലും ജീവിതം തുടർന്ന് പോകുന്നവരും ആണ് സഭയിലെ പുരോഹിത ശ്രേഷ്ഠരെന്ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ.
ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മേരി വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും മുൻകാലങ്ങളിൽ സേവനമനുഷ്ഠിച്ചവരും, ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നവരുമായ വൈദികർക്ക്, അതിരൂപത യുവജന കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ യുവജന സംഘടനകളിലെ നേതാക്കന്മാരും യൂത്ത് കോർഡിനേറ്റർമാരും ചേർന്ന് വിയാനി ഈവ് എന്ന പേരിൽ ആദരവർപ്പിച്ചുകൊണ്ട് കാക്കനാട് ചെമ്പുമുക്കിലുള്ള ആവിലാ ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്.
ആർച്ചബിഷപ്പ് എമരിത്തൂസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, അതിരൂപത സഹായമെത്രാൻ ഡോ. ആൻറണി വാലുങ്കൽ, അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ, കെആർഎൽസിസി വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ്, ജീവനാദം ജനറൽ മാനേജർ സിബി ജോയ്, കെസിവൈഎം പ്രസിഡൻറ് രാജീവ് പാട്രിക്,സി എൽ സി പ്രസിഡൻറ് അലൻ ക്ലീറ്റസ് ,ജീസസ് യൂത്ത് കോഡിനേറ്റർ അഖിൽ, ഫാ. ജിജു ക്ലീറ്റസ് തിയ്യാടി, എന്നിവർ സംസാരിച്ചു. ഫാ.പീറ്റർ അമ്പലത്തിങ്കൽ ഫാ.കോളിൻ,  ഫ്രാൻസിസ് ഷെൻസൻ, സിബിൻ യേശുദാസ്,വിനോജ് വർഗീസ് എന്നിവർ നേതൃത്വം നൽകി. യുവജനങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും വൈദികർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *