ഒഡീഷയിലെ ജലേശ്വറില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ വീണ്ടും അക്രമണം

 ഒഡീഷയിലെ ജലേശ്വറില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ വീണ്ടും അക്രമണം

ഒഡീഷയിലെ ജലേശ്വറില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ വീണ്ടും അക്രമണം.

ഒഡീഷ : ഒഡീഷയിലെ ജലേശ്വര്‍ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ബജ്റംഗ്ദള്‍ തീവ്രവാദികള്‍ ആക്രമിച്ചു. ഓഗസ്റ്റ് 6ന് ആണ് സംഭവം. ജലേശ്വര്‍ രൂപതയിലെ ജോഡ ഇടവകയിലെ മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേലും ഫാ. വി. ജോജോയും, കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള സംഘം രണ്ട് പ്രാദേശിക ക്രൈസ്തവരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഗംഗാധര്‍ മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് അതിക്രമം നടന്നത്. വൈകുന്നേരം 9 മണിയോടെ ഗ്രാമം വിട്ടുപോകുമ്പോള്‍, ഗ്രാമത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ, ഇടുങ്ങിയ വനപ്രദേശത്ത്, ഏകദേശം എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഒരു സംഘം കാത്തിരിക്കുകയായിരിന്നുവെന്ന് ഫാ. ലിജോ പറഞ്ഞു.
‘തള്ളിയും വലിച്ചും, കഠിനമായി മര്‍ദിച്ചും അവര്‍ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു, ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. ബിജെഡിയുടെ കാലം കഴിഞ്ഞു, ഇപ്പോള്‍ ബിജെപിയുടെ ഭരണമാണ് – നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാന്‍ കഴിയില്ലായെന്ന്’ ആക്രോശിച്ചുക്കൊണ്ടായിരിന്നു ആക്രമണം നടന്നതെന്നും ഫാ. ലിജോ പറയുന്നു.

നിലവില്‍ ഇതുവരെ അക്രമവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്.

admin

Leave a Reply

Your email address will not be published. Required fields are marked *