സഭാവാര്‍ത്തകള്‍ : 10.08.25

 സഭാവാര്‍ത്തകള്‍ : 10.08.25

സഭാവാര്‍ത്തകള്‍ : 10.08.25

 

വത്തിക്കാൻ വാർത്തകൾ  

റോമിലെ മേരി മേജര്‍ ബസലിക്കയില്‍ മഞ്ഞുമാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു.

 

വത്തിക്കാൻ സിറ്റി :  റോമന്‍ ജനതയുടെ സംരക്ഷക’ എന്ന പേരില്‍ അറിയപ്പെടുന്ന പരിശുദ്ധ കന്യകയുടെ ചിത്രമുള്ള മേരി മേജര്‍ ബസലിക്കയില്‍ ഓഗസ്റ്റ് അഞ്ചാം തീയതി, സായാഹ്ന പ്രാര്‍ത്ഥനയോടെ മഞ്ഞുമാതാവിന്റെ തിരുനാള്‍  ആഘോഷിച്ചു.

സായാഹ്നപ്രാർത്ഥനയുടെ അവസാനമുള്ള  മറിയത്തിന്റെ സ്തോത്രഗീത അവസരത്തിൽ പാരമ്പര്യത്തിലുള്ള അത്ഭുതകരമായ മഞ്ഞുവീഴ്ചയുടെ പ്രത്യേക സ്മരണയ്ക്കായി ബസിലിക്കയുടെ മേൽത്തട്ടിൽ നിന്നും വെളുത്ത റോസാപുഷ്പത്തിന്റെ ഇതളുകൾ താഴേക്ക് വർഷിച്ചു. ക്രിസ്തുവർഷം 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്.

358 ഓഗസ്റ്റ് അഞ്ചാം തീയതി, റോമിലെ എസ്‌ക്വിലിനോ കുന്നില്‍ മഞ്ഞു പെയ്തയിടത്ത് പണികഴിപ്പിച്ചതാണ് മേരി മേജര്‍ ബസലിക്ക.  310 മുതല്‍ 366 വരെ സഭയുടെ തലവനായിരുന്ന ലിബേരിയൂസ് പാപ്പായായിരുന്നു ഇതിനായി സ്ഥലം കണ്ടെത്തിയത്. ‘അത്ഭുതകരമായ ഒരു കാര്യം നടക്കുന്നയിടത്ത് തനിക്കായി ഒരു ദേവാലയം പണിയണമെന്ന്’ പരിശുദ്ധ അമ്മ നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുക്കപ്പെട്ടത് എന്നാണ് ചരിത്രം.

 

അതിരൂപത വാർത്തകൾ

വിയാനി ഈവ് സംഘടിപ്പിച്ചു.

കൊച്ചി :  ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മേരി വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് വരാപ്പുഴ അതിരൂപതയുടെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവരും, ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നവരുമായ വൈദികര്‍ക്ക്, ആദരവ് അര്‍പ്പിച്ചുകൊണ്ട് കാക്കനാട് ചെമ്പുമുക്കിലുള്ള ആവിലാ ഭവനില്‍ അതിരൂപത യുവജന കമ്മീഷന്റെ നേതൃത്വത്തില്‍ വിയാനി ഈവ് എന്ന പരിപാടി സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  ദീര്‍ഘമായ ജീവിത കാലയളവില്‍ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ സഭയെയും സമൂഹത്തെയും സേവിക്കുകയും, ജീവിത സായാഹ്നത്തിലും എളിമയിലും വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും ജീവിതം തുടര്‍ന്ന് പോകുന്നവരും ആണ് സഭയിലെ പുരോഹിത ശ്രേഷ്ഠരെന്ന് ആദരവ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കളത്തിപറമ്പില്‍ പിതാവ് പറഞ്ഞു. ആര്‍ച്ച്ബിഷപ്പ് എമരിത്തൂസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, അതിരൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, അതിരൂപത ചാന്‍സലര്‍ ഫാ.എബിജിന്‍ അറക്കല്‍  എന്നിവര്‍ സംസാരിച്ചു.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍ 

 

സുവിശേഷ ദീപങ്ങള്‍

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഇടവകതലം  സമര്‍പ്പണം  ആഗസ്റ്റ 15 നാണ്.   സാധിക്കുന്ന  എല്ലാ കുട്ടികളും നേരത്തെ തന്നെ സുവിശേഷം എഴുതി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ആഗസ്റ്റ 15 ന്‌  ഏയ്ഞ്ചൽസ് മീറ്റ് –

ഓഗസ്റ്റ് 15-ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് സെന്റ. ആല്‍ബര്‍ട്ട്‌സ് കോളേജില്‍ വെച്ച് ഭിന്നശേഷി കുട്ടികളുടെ സംഗമം എയ്ഞ്ചല്‍സ് മീറ്റ് നടത്തപ്പെടുന്നു. ഓരോ
ഇടവകയില്‍ നിന്നും എയ്ഞ്ചല്‍സ് മീറ്റില്‍ പങ്കെടുക്കുന്നവരുടെ പേരുകള്‍ മതബോധന ഓഫീസ് വഴി വിശ്വാസ പരിശീലന കമ്മീഷന്‍ ഓഫീസില്‍ എത്തിക്കണമെന്ന്അറിയിക്കുന്നു

admin

Leave a Reply

Your email address will not be published. Required fields are marked *