സഭാവാര്‍ത്തകള്‍ : 31. 08. 25

സഭാവാര്‍ത്തകള്‍ : 31 . 08. 25
വത്തിക്കാൻ വാർത്തകൾ
സെന്റ് കാര്‍ലോ അറ്റ് ദ ക്രോസ്” വിശുദ്ധ പദവി പ്രഖ്യാപനത്തിന് മുന്നോടിയായി, അസീസിയില്‍ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ പുതിയവെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു.
സെപ്റ്റംബര്‍ 7 ന് ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്യൂട്ടിസിനെ അടക്കം ചെയ്തിരിക്കുന്ന സെന്റ് മേരി മേജര്‍ ദേവാലയത്തിനു പുറത്തു നിര്‍മ്മിച്ചിരിക്കുന്ന 11 അടി ഉയരമുള്ള സെന്റ് കാര്‍ലോ അറ്റ് ദ ക്രോസ്” എന്ന് പേരിട്ടിരിക്കുന്ന പ്രതിമയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ ലോക ശ്രദ്ധ നേടി കഴിഞ്ഞു.. കുരിശിന്റെ ചുവടെ ക്രിസ്തുവിന്റെ പാദത്തോട് ചേര്‍ന്ന് കാര്‍ലോ ഇരിക്കുന്നതും കാര്‍ലോയുടെ ഒരു കൈയില്‍ ലാപ്ടോപ്പ് പിടിച്ചിരിക്കുന്നതുമാണ് കലാസൃഷ്ടിയില് ഒരുക്കിയിരിക്കുന്നത്. ലാപ്ടോപ്പിലെ സ്ക്രീന്‍ ഭാഗത്തായി യേശുവിന്റെ ശരീര രക്തങ്ങളുടെ ഘടനയും ഉള്‍ചേര്‍ത്തിട്ടുണ്ട്. കാനഡയില്‍ നിന്നുള്ള തിമോത്തി ഷ്മാല്‍സ് എന്ന പ്രമുഖ കലാകാരനാണ് ഇത് ഒരുക്കിയിരിക്കുന്നത്.
അതിരൂപത വാർത്തകൾ
കൃപാഭിഷേകം – അന്തര്‍ദേശീയ വല്ലാര്‍പാടം ബൈബിള്‍ കണ്വെന്ഷന് ഭക്തിസാന്ദ്രമായ തുടക്കം
വചനശക്തി പകരുന്ന ആത്മീയ ധന്യതയിലേക്ക് കൃപാഭിഷേകത്തിന്റെ വചന വിത്തുകള്‍ പാകിക്കൊണ്ട് ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയുടെ തിരുമുറ്റത്തെ കൂറ്റന്‍ പന്തലില്‍ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷി നിര്‍ത്തി വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന 13-ാമത് അന്തര്‍ദേശീയ വല്ലാര്‍പാടം കൃപാഭിഷേകം ബൈബിള്‍ കണ്വെന്ഷന് ഭക്തിസാന്ദ്രമായ തുടക്കം. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേയായിരുന്നു കണ്‍വന്‍ഷന്റെ ഔപചാരിക ഉത്ഘാടനം. വചനശുശ്രൂഷകള്‍ വിശ്വാസ സമൂഹത്തിന്റെ ജീവിത നവീകരണത്തിനും മാനസാന്തരത്തിനും നിദാനമാകണമെന്ന് ആര്‍ച്ച്ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍
സുവിശേഷ ദീപങ്ങളായി വരാപ്പുഴ അതിരൂപത മക്കള്‍
വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും നിന്നും വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം സ്വന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയവരുടെ അതിരൂപതാതല സമര്‍പ്പണം 2025 സെപ്റ്റബര്‍ 7- തീയതി ഉച്ചയ്ക്ക് 2.00 മണിക്ക് വല്ലാര്‍പാടം ബസിലക്കയില്‍ അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്നു.
വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം ഇനിയും എഴുതി തീര്ക്കാത്തവര് എത്രയും പെട്ടന്ന് എഴുതിത്തീര്‍ക്കണം. എഴുതിയവരുടെ പേര് നല്കാത്തവര് ആഗസ്റ്റ് 31-ആം തീയതിക്ക് മുന്‍പായി പേരുകള്‍ വിശ്വാസ പരിശീലന കമ്മീഷന്റെ ഓഫിസില്‍ വികാരിയച്ചന്റെ ഒപ്പോടുകൂടി ഏല്‍പ്പിക്കണം.
ബൈബിള്‍ എഴുതിയവരുടെ ”ഗ്രൂപ്പ് ഫോട്ടോ” ഓരോ ഇടവകയുടെ പേരു സഹിതം താഴെ പറയുന്ന നമ്പറില്‍ whatsapp ? ‘Document’ തരുകയാണെങ്കില്‍ സെപ്റ്റംബര്‍ 7-ാം തീയതി വല്ലാര്‍പ്പാടത്ത് LED WALL Display ചെയ്യാന്‍ സാധിക്കും.
Fr . VINCENT NADUVILAPARAMBIL
MOB : 9745007651