സഭാവാര്‍ത്തകള്‍ :  24 . 08. 25

 സഭാവാര്‍ത്തകള്‍ :  24 . 08. 25

സഭാവാര്‍ത്തകള്‍ :  24 . 08. 25

 

വത്തിക്കാൻ വാർത്തകൾ

എപ്രകാരം പ്രലോഭനങ്ങളെ നേരിടണം?’,  ഒരു അമ്മയുടെ ചോദ്യത്തിന് മറുപടി നല്‍കി ലെയോ പാപ്പാ.

ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ കുട്ടികളുടെ സ്വപ്നങ്ങള്‍ക്ക് എന്ത് സംഭവിക്കും? എന്ന്
ലൗറ എന്ന മൂന്നു കുട്ടികളുടെ അമ്മ പരിശുദ്ധ പിതാവ് ലെയോ പതിനാലാമന്‍ പാപ്പായ്ക്ക് എഴുതിയ വാക്കുകള്‍ക്ക്,  പരിശുദ്ധ പിതാവ് നല്‍കിയ മറുപടി ആഗസ്റ്റ്മാസ ലക്കത്തിലെ പ്യാത്സ സാന്‍ പിയെത്രോ  ( Piazza san pietro )  മാസികയിലൂടെ  പ്രസിദ്ധീകരിച്ചു.  ഭര്‍ത്താവും മൂന്നു പെണ്‍കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ മാതാവാണ് താനെന്നും,  കുട്ടികളെ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുവാനും, വചനം വായിക്കുവാനും സഹായിച്ചുകൊണ്ട്, വിശ്വാസത്തില്‍ പരിപോഷിപ്പിക്കുവാന്‍ സാധിക്കാറുണ്ടെന്നും ലൗറ തന്റെ എഴുത്തില്‍ കുറിക്കുന്നു.  എന്നിലുള്ള വിശ്വാസം പതിവില്‍ നിന്നും വ്യത്യാസമായി വളരെ ശക്തമായി തോന്നുന്നുവെങ്കിലും,  അതുപോലെ തന്നെ ശക്തമാണ് തന്നിലുള്ള പ്രലോഭനങ്ങള്‍ എന്നും, ഇത് തന്റെ വിശ്വാസത്തിന്റെ ദൃഢതയില്ലായ്മയാണോ? എന്നതായിരുന്നു ലൗറയുടെ ചോദ്യം.

പരിശുദ്ധ മറിയത്തെ നമ്മുടെ ജീവിതത്തിന്റെ മാതൃകയാക്കിയാല്‍, ഏതൊരു വിധ അനിശ്ചിതത്വത്തെയും നേരിടാന്‍ നമുക്ക് സാധിക്കുമെന്നും, ക്രിസ്തീയ സ്‌നേഹത്തിന്റെ പദ്ധതികള്‍ പങ്കിടുന്നത് ആത്മീയ പുരോഗതിക്കും, ദൈവകൃപയോടും,  ദൈവഹിതത്തോടും സഹകരിക്കുന്നതിനു അടിസ്ഥാനമാണെന്നും പാപ്പാചൂണ്ടികാണിച്ചു

 

അതിരൂപത വാർത്തകൾ 

 

കൃപാഭിഷേകം – വല്ലാര്‍പാടം  ബൈബിള്‍ കണ്‍വെന്‍ഷന്‍ 2025

 

വരാപ്പുഴ അതിരൂപതയുടെ 13-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ കൃപാഭിഷേകം എന്ന പേരില്‍ വല്ലാര്‍പാടം ബസിലിക്കയില്‍ വച്ച് ആഗസ്റ്റ് 27 മുതല്‍ 31 വരെ നടത്തുന്നു.  അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ബഹു. ഫാ. ഡൊമിനിക് വാളന്മനാല്‍ ആണ്  എല്ലാ ദിവസവും വൈകിട്ട് 04 മുതല്‍ 09 വരെ നടത്തപ്പെടുന്ന ശുശൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

 

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍

 

സുവിശേഷ ദീപങ്ങളായി വരാപ്പുഴ അതിരൂപത മക്കൾ

വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം സ്ലന്തം കൈപ്പടയില്‍ പകര്‍ത്തി എഴുതിയവര്‍ പരിശുദ്ധ ദൈവമാതാവിന്റെ
സ്വര്‍ഗാരോപണ തിരുനാള്‍ ദിനമായ ആഗസ്റ്റ 15 ന്   ആ സുവിശേഷം അള്‍ത്താരയില്‍ സമര്‍പ്പിച്ചു.  അതിരൂപതാതല സമര്‍പ്പണം  2025 സെപ്റ്റബര്‍ 7- തീയതി ഉച്ചയ്ക്ക് 2.00 മണിക്ക് വല്ലാര്‍പാടം ബസിലക്കയില്‍  അഭിവന്ദ്യ ജോസഫ് കളത്തിപറമ്പില്‍ പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്നു.

 

ബൈബിൾ എഴുതിയവരുടെ “ഗ്രൂപ്പ് ഫോട്ടോ”,  ഓരോ ഇടവകയുടെ പേരു സഹിതം താഴെ പറയുന്ന നമ്പറിൽ whatsapp ở “Document” തരുകയാണെങ്കിൽ സെപ്റ്റംബർ 7-ാം തീയതി വല്ലാർപ്പാടത്ത് LEDWALL Display ചെയ്യാൻ സാധിക്കും

Fr.  VINCENT NADUVILAPARAMBIL

Mob : 8086288848

 

admin

Leave a Reply

Your email address will not be published. Required fields are marked *