പ്രയത്നങ്ങൾ വിഫലമായി, കുഴൽക്കിണറിൽ വീണ കുട്ടി മരിച്ചു


തിരുച്ചിറപ്പിള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പിളളിക്കടുത്ത് മണപ്പാറയിൽ  കുഴൽകിണറിൽ വീണ 
രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലമായി.കുട്ടി വീണ കുഴിക്ക് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു.
ഇന്ന് പുലർച്ചയോടെ അഴുകിയ നിലയിലായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരിച്ചിറപ്പിള്ളി സ്വദേശി ബ്രിട്ടോയുടെ ഇളയ മകൻ സുജിത്   600 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി പിന്നീട് 90 അടിയിലേക്ക് വീഴുകയായിരുന്നു. കിണറിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

admin

Leave a Reply

Your email address will not be published. Required fields are marked *