പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍

 പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍

SAINT PETER’S SQUARE, VATICAN CITY, VATICAN – 2018/03/28: Pope Francis leads his Weekly General Audience in St. Peter’s Square in Vatican City, Vatican. (Photo by Giuseppe Ciccia/Pacific Press/LightRocket via Getty Images)

 വത്തിക്കാൻ: പാപ്പായുടെ പൊതുപരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം കൊറോണ വൈറസ് ബാധ തടയുവാന്‍ വത്തിക്കാന്‍റെ മുന്‍കരുതലുകള്‍

1. വൈറസ്ബാധയോടുള്ള പ്രതിരോധ നടപടി: 

ആശങ്കയുണര്‍ത്തുന്ന കൊറോണ വൈറസ് ബാധയോടുള്ള പ്രതിരോധ നടപടിയുടെയും പകര്‍ച്ച തടയുവാനുള്ള മുന്‍കരുതലിന്‍റെയും ഭാഗമായിട്ടാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് (Health and Hygiene Directorate of the Vatican City State)  പൊതുവായ പരിപാടികള്‍ മാധ്യമങ്ങളിലൂടെ മാത്രം നടത്താന്‍  തീരുമാനിച്ചത്.

2. മാധ്യമസംപ്രേഷണം തത്സമയ സാദ്ധ്യതകള്‍: 

വത്തിക്കാന്‍റെ ആരോഗ്യവകുപ്പിന്‍റെ തീരുമാനപ്രകാരം മാര്‍ച്ച് 8–Ɔο തിയതി, ഞായറാഴ്ച മദ്ധ്യാഹ്നത്തില്‍ പതിവുള്ള ത്രികാലപ്രാര്‍ത്ഥന പരിപാടി അപ്പസ്തോലിക അരമനയിലെ ജാലകത്തില്‍നിന്നു നടത്തുന്നതിനു പകരം,  അവിടെയുള്ള പാപ്പായുടെ ഗ്രന്ഥാലയത്തില്‍നിന്നും നടത്തും.  വത്തിക്കാന്‍ ടെലവിഷനും, ഇതര മാധ്യമ വിഭാഗങ്ങളും, സാമൂഹ്യശ്രംഖലകളും ഉപയോഗിച്ച് ഇറ്റലിയില്‍ മാത്രമല്ല ലോകമെമ്പാടും ലഭ്യമാകുന്ന വിധത്തില്‍ തത്സമയം സംപ്രേഷണംചെയ്യും. 

മറ്റു മാധ്യമ ശ്രൃംഖലകള്‍ക്കൊപ്പം, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ ഭീമന്‍ സ്ക്രീനുകളിലും  പാപ്പായുടെ പരിപാടികള്‍ പൊതുജനത്തിനും വിശ്വാസികള്‍ക്കുമായി ലഭ്യമാക്കും. കൂട്ടംചേരലും  സമ്പര്‍ക്കവും ഒഴിവാക്കി വൈറല്‍ ബാധ തടയുവാനാണ് വത്തിക്കാന്‍റെ ആരോഗ്യവകുപ്പ് ഈ മുന്‍കരുതലുകള്‍ എടുത്തിരിക്കുന്നത്.

3. ത്രികാലപ്രാര്‍ത്ഥനയും
പൊതുകൂടിക്കാഴ്ച പരിപാടിയും: 

വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ബുധനാഴ്ച, മാര്‍ച്ച് 11-ന് നടക്കേണ്ട   പൊകൂടിക്കാഴ്ച പരിപാടിയും ഇതുപോലെ മാധ്യമ സഹായത്തോടെ പങ്കുവയ്ക്കുമെന്ന്  7–Ɔο തിയതി ശനിയാഴ്ച ഇറക്കിയ പ്രസ്താവനയിലൂടെ വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി മത്തയോ ബ്രൂണി അറിയിച്ചു.

4. വത്തിക്കാന്‍റെ മലയാളം വെബ്സൈറ്റ് https://www.vaticannews.va/ml.html
ഇംഗ്ലിഷ് വെബ്സൈറ്റ് https://www.vaticannews.va/en.html
കൂടാതെ മറ്റ് 43 ഭാഷാ വൈബ്സൈറ്റുളും,  ഫെയ്സ്ബുക്ക് പോലുള്ള (facebook) സാമൂഹ്യ മാധ്യമശൃംഖലകളും https://www.facebook.com/vaticannews.ml  പാപ്പായുടെ പരിപാടികള്‍ തത്സമയം (Live streaming) ലഭ്യമാക്കും.   ഞായറാഴ്ച മാര്‍ച്ച് 8 ത്രികാല പ്രാര്‍ത്ഥനപരിപാടി പ്രാദേശിക സമയം മദ്ധ്യാഹ്നം 12 മണി. ഇന്ത്യയിലെ സമയം വൈകുന്നെ 4.30-നും,  ബുധനാഴ്ച പൊകൂടിക്കാഴ്ച പരിപാടി പ്രാദേശിക സമയം രാവിലെ 10.30-ന് –  ഇന്ത്യയിലെ സമയം വൈകുന്നേരം 3 മണിക്കും ആരംഭിക്കും.

– ഫാ. വില്യം നെല്ലിക്കല്‍ 

08 March 2020, 11:03

admin

Leave a Reply

Your email address will not be published. Required fields are marked *