ബെനഡിക്ട് 16-ാമന്റെ സഹോദരൻ മോൺ. ജോർജ് റാറ്റ്സിംഗർ നിര്യാതനായി

![]() പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂത്ത പുത്രനായി 1924 ജനുവരി 15നാണ് ജോർജ് റാറ്റ്സിംഗറിന്റെ ജനനം. ബനഡിക്ട് 16-ാമനേക്കാൾ മൂന്ന് വയസിന് മുതിർന്നതാണെങ്കിലും ഒരേ ദിനത്തിലായിരുന്നു ഇവരുടെ തിരുപ്പട്ട സ്വീകരണം, 1951 ജൂൺ 29ന്. ബനഡിക്ട് 16-ാമൻ ദൈവശാസ്ത്രത്തിൽ അവഗാഹം നേടിയപ്പോൾ ദൈവാലയ സംഗീതത്തിലായിരുന്നു മോൺ. ജോർജിന്റെ ആഭിമുഖ്യം. അറിയപ്പെടുന്ന സംഗീതജ്ഞനായ ഇദ്ദേഹം ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം റേഗൻസ്ബുർഗ് കത്തീഡ്രൽ ഗായകസംഘം ഡയറക്ടറുമായിരുന്നു.
പൗരോഹിത്യത്തിന്റെ 60-ാം വാർഷികം 2011ൽ റോമിൽ ഇരുവരും ഒരുമിച്ച് ആഘോഷിച്ചതും അവിസ്മരണീയമായി. അവിവാഹിതയായ ഏക സഹോദരി മരിയ 1991ലാണ് ഇഹലോകവാസം വെടിഞ്ഞത്.
|
|