വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

 വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി  ഉദ്ഘാടനം ചെയ്തു

കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ നിർവഹിച്ചു.

വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ചു. മത്സ്യകൃഷി ഫോറം കൺവീനർ ഫാ. സജീവ് റോയ്, കടവന്ത്ര ഇടവക വികാരി ഫാ. ആൻറണി അറക്കൽ, ഡോ. ജിൻസൺ തുടങ്ങിയവർ സന്നിഹിതരായി.

ചിത്രലാട ഇനത്തിൽപ്പെട്ട 2500 തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് 20,000 ലിറ്റർ വെള്ളം കൊള്ളുന്ന രണ്ട് ടാങ്കുകളിൽ ആയി നിക്ഷേപിച്ചത്. കടവന്ത്ര പള്ളിയിൽ സ്ഥാപിച്ചത് വരാപ്പുഴ അതിരൂപതയുടെ ബയോഫ്ലോക് മത്സ്യ കൃഷിയുടെ ഒരു മോഡലാണ്.

 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തൊഴിൽ ക്ഷാമവും ഭക്ഷ്യക്ഷാമവും മുന്നിൽ കണ്ടു കൊണ്ട് ദുരിതങ്ങളെ അതിജീവിക്കാൻ സാധിക്കുന്ന വിധത്തിൽ ജനങ്ങളെ സജ്ജരാക്കാൻ വരാപ്പുഴ അതിരൂപത നടത്തുന്ന പ്രവർത്തനങ്ങൾക്ക്‌ പ്രചോദനം നൽകുന്നതിന് വേണ്ടിയാണ് ഇതുവഴി ശ്രമിക്കുന്നത്.

 

വരാപ്പുഴ അതിരൂപതയിൽ മത്സ്യകൃഷി ചെയ്യുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് ഒരു സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. . മൽസ്യം വളർത്തുന്നതിന് താല്പര്യമുള്ളവർ വരാപ്പുഴ അതിരൂപത മത്സ്യകൃഷിയുടെ ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.

*ഓഫീസ് അഡ്രസ്*
മത്സ്യ കൃഷി ഓഫീസ്
ESSS കോംപ്ലക്സ്
പ്രൊവിഡൻസ് റോഡ്
എറണാകുളം, ഫോൺ :
88480 95895
77362 71940

admin

Leave a Reply

Your email address will not be published. Required fields are marked *