പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി
കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിച്ച് പ്രാർത്ഥനക്കായി തുറന്നുകൊടുത്തു.
ഇറ്റാലിയൻ വസ്തുശിൽപ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ദേവാലയം നിർമ്മിച്ച് തീർക്കുവാൻ 25 വർഷം എടുത്തു. ഈ ദേവാലയത്തിന് പൗരാണിക പ്രൗഢിയും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത്. സർക്കാർ പ്രോട്ടോകോൾ പാലിച്ചാണ് ആശിർവാദകർമ്മം നിർവഹിച്ചത്.