തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

 തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു.

പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി.

3 മാസം നീണ്ടുനിൽക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിപാടിയിൽ 3 ബാച്ചുകളായി അറുപത് വ്യക്തികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം ലഭിക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ കേക്ക് ബേക്കിംങ് & കുക്കിങ്, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ ആരംഭിക്കുന്നു.

വിശദ വിവരങ്ങൾക്കായി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വരാപ്പുഴ അതിരൂപത ചെറുകിട സംരംഭകത്വ വികസന പരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടുക. Mob ..8089559764 ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ് /9809857560 (റ്റിറ്റ്സൺ ദേവസ്സി)

admin

Leave a Reply

Your email address will not be published. Required fields are marked *