ബയോഫ്ലോക്ക് മത്സ്യകൃഷി : ഓൺലൈൻ പരിശീലന പരിപാടി
കൊച്ചി : സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത:
അക്വാകൾച്ചർ പ്രൊമോഷൻ കമ്മിറ്റി വരാപ്പുഴ അതിരൂപതയും, സെൻറ് ആൽബർട്സ് കോളേജും സംയുക്തമായി മത്സ്യ കർഷകരുടെ ഉന്നമനത്തിനായി ” “ബയോഫ്ലോക്ക് മത്സ്യകൃഷി സുസ്ഥിര അക്വാകൾച്ചർ വികസനത്തിനും, പോഷക സുരക്ഷയ്ക്കും ” എന്ന വിഷയത്തിൽ ഒരു ഓൺലൈൻ പരിശീലന പരിപാടി 2020 ഡിസംബർ മാസം ആറാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് സംഘടിപ്പിച്ചു.
കുഫോസിന്റെ സ്ഥാപക വൈസ് ചാൻസിലറായ ഡോക്ടർ ബി. മധുസൂദനക്കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ എം. വിശ്വകുമാർ, അസിസ്റ്റന്റ് ഡയറക്ടർ, MPEDA , കേന്ദ്ര സർക്കാർ, ഡോ വിനു ജേക്കബ്, ഫിഷറീസ് ഓഫീസർ, ഫിഷറീസ് ഡിപ്പാർട്മെന്റ്, കേരള സർക്കാർ എന്നിവർ ക്ലാസുകൾ എടുത്തു.
സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാനായ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, കൺവീനർ ഫാ സജീവ് റോയ്, തൗണ്ടയിൽ, ജോയിൻ കൺവീനർ ഫാ ഡൊമിനിക് കാനാപ്പള്ളി, ഡോക്ടർ ജിൻസൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.