വരാപ്പുഴ അതിരൂപത തദ്ദേശാദരം 

 വരാപ്പുഴ അതിരൂപത തദ്ദേശാദരം 

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വരാപ്പുഴ അതിരൂപത അംഗങ്ങളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന തദ്ദേശാദരം 2021 -അനുമോദനസംഗമം
വരാപ്പുഴ
ആർച്ച്ബിഷപ് മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.

അതിരൂപതാംഗങ്ങളായ 127 ജനപ്രതിനിധികൾക്കും വരാപ്പുഴ അതിരൂപതയുടെ ഉപഹാരം ആർച്ച്ബിഷപ് സമ്മാനിക്കും.

ജനുവരി 17 ഞായറാഴ്ച്ച വൈകീട്ട് 4 മണിക്ക് എറണാകുളം ഇഎസ്എസ്എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ
കെഎൽസിഎ
അതിരൂപത പ്രസിഡൻ്റ്
സി.ജെ. പോൾ അധ്യക്ഷത വഹിക്കും. കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ഷാജി ജോർജ്
മുഖ്യ പ്രഭാഷണം നടത്തും.

വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ
സമിതി ചെയർമാൻ മോൺ.ജോസഫ് പടിയാരംപറമ്പിൽ,കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ഷെറി ജെ തോമസ്, കെഎൽസിഎ
അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ അനുമോദനം അറിയിക്കും

അതിരൂപത ബിസിസി ഡയറക്ടർ
ഫാ.ആൻറണി അറക്കൽ,
ഇഎസ്എസ്എസ് ഡയറക്ടർ
ഫാ.മാർട്ടിൻ അഴിക്കകത്ത്,
കെഎൽസിഎ അസോ.ഡയറക്ടർ
ഫാ.രാജൻ കിഴവന എന്നിവർ പ്രത്യേക ക്ഷണിതാക്കളായിരിക്കും.

കെഎൽസിഎ വരാപ്പുഴ അതിരൂപത വൈസ് പ്രസിഡൻ്റ് റോയ് പാളയത്തിൽ സ്വാഗതവും
മീഡിയ ഫോറം
ജോ.കൺവീനർ
സിബി ജോയ് നന്ദിയും പറയും.

admin

Leave a Reply

Your email address will not be published. Required fields are marked *