റോമൻ  കത്തോലിക്ക  സഭ

 റോമൻ  കത്തോലിക്ക  സഭ

Vatican Square Monument

Vatican Square Monument

റോമൻ  കത്തോലിക്ക  സഭ

                                                                                                                                                                                                                                                                                                       ബാസ്റ്റിൻ കൂരീത്ര

ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് റോമൻ കത്തോലിക്ക സഭ, ലത്തീൻ കത്തോലിക്കർ തന്നെയാണ് റോമൻ കത്തോലിക്കർ. റോമിന്റെ മെത്രാനായ പരിശുദ്ധ പാപ്പയാണ് വത്തിക്കാൻ ആസ്ഥാനമായുള്ള ഈ സഭയുടെ തലവൻ. റോമൻ കൂരിയയുടെ കീഴിലാണ് റോമൻ കത്തോലിക്ക സഭ. ലാറ്റിൻ ഭാഷയാണ് പോപ്പ് തലവനായുള്ള റോമൻ കത്തോലിക്ക സഭയുടെ ഔദ്യോഗിക ഭാഷ. ലോകം മുഴുവൻ പടർന്നുപന്തലിച്ചു നില്ക്കുന്ന റോമൻ കത്തോലിക്ക സഭയിൽ 200-ൽ അധികം കർദ്ദിനാളന്മാർ ആയിരത്തിലധികം ആർച്ചു ബിഷപ്പുമാർ, നാലായിരത്തിലധികം ബിഷപ്പുമാർ ലക്ഷക്കണക്കിന് വൈദികരും സന്യസ്തരും 125 കോടി യിൽപരം അല്മായരുമുണ്ട്.

ഒരു ലത്തീൻ സഭയും 23 പൗരസ്ത്യ സഭകളും ചേർന്നതാണ് ആഗോള കത്തോലിക്ക സഭ. ആഗോള കത്തോലിക്ക സഭയിൽ 98% പേർ റോമൻ കത്തോലിക്കരും 2% പേർ പൗരസ്ത്യ കത്തോലിക്കരുമാണ്. കർദ്ദിനാളന്മാരിൽ 90 ശതമാനവും റോമൻ കത്തോലി ക്കസഭയിൽപ്പെട്ട അതായത് ലത്തീൻ റീത്തിൽപ്പെട്ട കർദ്ദിനാളന്മാരാണ്. വിശുദ്ധന്മാരിൽ 90 ശതമാനവും ലത്തീൻ റീത്തിൽപ്പെട്ട വിശുദ്ധന്മാരാണ്.

ഔദ്യോഗിക സഭയായ റോമൻ കത്തോലിക്ക സഭയിലുള്ളവർ പോപ്പിന് കീഴ്വഴങ്ങിയവരും പൗരസ്ത്യ കത്തോലിക്കർ പോപ്പിനെ അംഗീകരിക്കുന്നവരുമാണ്. പോപ്പിന്റെ അപ്രമാധിത്വം അംഗീകരിച്ചു നിലകൊള്ളുന്ന വ്യത്യസ്ഥ റീത്തുകളിൽപ്പെട്ട 23 വ്യക്തിഗത സഭകളുണ്ട്. ഉദാഹരണത്തിന് കേരളത്തിലുള്ള സീറോമലബാർ, സീറോ മലങ്കര സഭകൾ. കത്തോലിക്ക സഭയ്ക്ക് ഇന്ത്യയിൽ 174 രൂ പതകളാണുള്ളത് അതിൽ 132 എണ്ണം റോമൻ കത്തോലിക്കാ സഭയയുടെ കീഴിലും 31 എണ്ണം സീറോ മലബാർ കത്തോലിക്ക സഭയുടെ കീഴിലും 11 എണ്ണം സീറോ മലങ്കര കത്തോലിക്ക സഭയു ടെ കീഴിലുമാണ്.

കേരളത്തിൽ റോമൻ കത്തോലിക്കാ സഭയ്ക്ക് 12 രൂപതകളും സീറോമലബാർ കത്തോലിക്കാ സഭയ്ക്ക് 13 രൂപതകളും സീറോ മലങ്കര കത്തോലിക്ക സഭയ്ക്ക് 7 രൂപതകളുമാണുള്ളത്. റോമൻ കത്തോലിക്കരുടെ കുർബ്ബാന പുസ്തകത്തിന് പറയുന്ന പേരാണ് “റോമൻ മിസ്സാൾ”, റോമൻ മിസ്സാളിൽ മാറ്റങ്ങൾ വരുത്തുന്നത് പോപ്പാണ്.

ലത്തീൻ റീത്തിലുള്ളവരുടെ കാര്യങ്ങൾ പോപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ലത്തീൻ കാനോൻ നിയമവും പൗരസ്ത്യ കാനോൻ നിയമവും എന്നീ രണ്ടു തരം കാനോൻ നിയമങ്ങളാണുള്ളത്. ലത്തീൻ കാർക്ക് ലത്തീൻ കാനോൻ നിയമവും പൗരസ്ത്യ സഭകൾക്ക് പൗരസ്ത്യ കാനോൻ നിയമവുമാണ്. പോപ്പ് നിയമിച്ചിട്ടുള്ള ഒരു ലത്തീൻ കർദ്ദിനാളായ കർദ്ദിനാൾ ലിയനാർദോ സാന്ദ്രി യാണ് പൗരസ്ത്യ തിരുസംഘം പ്രീഫെക്ട്. അദ്ദേഹമാണ് 23 പൗരസ്ത്യ സഭകളുടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ലത്തീൻ റീത്തിലുള്ളവർക്ക് മെത്രാനെ നിയമിക്കുന്നതും രൂപതകൾ സ്ഥാപിക്കുന്നതും പോപ്പാണ്. പോപ്പ് റോമിൽ നിന്നും അയയ്ക്കുന്ന  “ബൂള ” വായനയോടെയാണ് ഒരു വൈദികൻ മെത്രാനായി തിരഞ്ഞെടുക്കപ്പെടുന്നത്. പൗരസ്ത്യ സഭകൾക്ക് മെത്രാനെ നിയമിക്കുന്നതും രൂപതകൾ സ്ഥാപിക്കുന്നതും അതാതു സഭകളുടെ സിനഡാണ്.

റോമൻ കത്തോലിക്ക സഭയുടെ ആസ്ഥാനം വത്തിക്കാനാണ്. സീറോ മലബാർ കത്തോലിക്ക സഭയുടെ ആസ്ഥാനം കേരളത്തിൽ കാക്കനാടാണ്. സീറോ മലങ്കര കത്തോലിക്ക സഭയുടെ ആസ്ഥാനംതിരുവനന്തപുരമാണ്.

റോമൻ കത്തോലിക്ക സഭയ്ക്ക് കേരളത്തിൽ രണ്ട് അതിരു പതകളാണുള്ളത്. വരാപ്പുഴ അതിരൂപതയും തിരുവനന്തപുരം അതി രൂപതയും.  വരാപ്പുഴ അതിരൂപതയുടെ സാമന്ത രൂപതകളാണ് കോഴിക്കോട്, കൊച്ചി, കണ്ണൂർ, കോട്ടപ്പുറം, സുൽത്താൻപേട്ട്, വിജയപുരം എന്നിവ. തിരുവനന്തപുരം അതിരൂപതയുടെ സാമന്ത രൂപതകളാണ് ആലപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, കൊല്ലം എന്നിവ.

പോപ്പ് റോമിൽ അർപ്പിക്കുന്ന അതേ കുർബ്ബാനതന്നെയാണ് ലോകത്തിലെ എല്ലാ ലത്തിൻ പള്ളികളിലും അർപ്പിക്കപ്പെടുന്നത്. ഭാഷയ്ക്ക് വ്യത്യാസമുണ്ടെന്നുമാത്രം. പോപ്പ് ഓരോ ദിവസവും റോമിൽ അർപ്പിക്കുന്ന കുർബ്ബാനയ്ക്ക് വായിക്കുന്ന ലേഖനഭാഗങ്ങളും സുവിശേഷഭാഗങ്ങളുമായിരിക്കും ലോകത്തിലെ എല്ലാ ലത്തീൻ പള്ളികളിലും വായിക്കുന്നത്. ഓരോദിവസവും പോപ്പ് അണിയുന്ന അതേ കളറിലുള്ള തിരുവസ്ത്രമായിരിക്കും ലോകത്തിലെ എല്ലാ ലത്തീൻ പള്ളികളിലും കുർബ്ബാനയ്ക്ക് വൈദീകർ അണിയുന്നത്.

റോമൻ കത്തോലിക്ക സഭയിലെ ആർച്ചുബിഷപ്പുമാർ പാലിയം അണിയുന്നവരാണ്. കേരളത്തിൽ കത്തോലിക്ക സഭയിൽ വരാപ്പുഴ മെത്രാപ്പോലീത്തയ്ക്കും തിരുവനന്തപുരം മെത്രാപ്പോലീത്തയ്ക്കും മാത്രമേ പാലിയം ഉള്ളു. പോപ്പിനോടുള്ള വിധേയത്വം പ്രകടമാക്കുന്നതാണ് പാലിയം. ആർച്ചുബിഷപ്പുമാർക്ക് അവരുടെ അതിരുപതയിലും അതിരൂപതയുടെ കീഴിൽ വരുന്ന സാമന്തരൂപതകളിലും പാലിയം അണിയാവുന്നതാണ്. ചെമ്മരിയാടിന്റെ രോമം കൊണ്ടുണ്ടാക്കുന്നതാണ് പാലിയം, പോപ്പാണ് പാലിയം ആർച്ചുബിഷപ്പുമാർക്ക് നല്കുന്നത്. കത്തോലിക്ക സഭയിൽ പോപ്പിനും ആർച്ചുബിഷപ്പുമാർക്കും മാത്രമെ പാലിയം ഉള്ളൂ. പൗരസ്ത്യ സഭകൾക്ക് പാലിയം ഇല്ല.

റോമൻ കത്തോലിക്ക സഭ പ്രൊപ്പഗാന്ത കോൺഗ്രിഗേഷൻ കീഴിലും 23 പൗരസ്ത്യ സഭകൾ ഓറിയന്റൽ കോൺഗ്രിഗേഷൻ കീഴിലുമാണ്.

admin

Leave a Reply

Your email address will not be published. Required fields are marked *