ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം
ദൈവവിളി ദിനത്തിൽ പാപ്പായുടെ ഹ്രസ്വസന്ദേശം
വത്തിക്കാൻ : ഏപ്രിൽ 25, ദൈവവിളിദിനത്തിൽ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ചത് :
“തുറവും കാര്യശേഷിയും ഉദാരതയും സ്നേഹവുംകൊണ്ട് പ്രത്യാശയ്ക്ക് കരുത്തേകാനും ഉൽക്കണ്ഠകളിൽ ആശ്വാസം പകരാനും സ്ഥിതപ്രജ്ഞരായിരിക്കാനും അച്ഛനമ്മമാരുടെ ഹൃദയങ്ങളെ രൂപപ്പെടുത്താൻ ദൈവം ആഗ്രഹിക്കുന്നു. അതുപോലെ വൈദികരുടേയും സന്ന്യസ്തരുടേയും ജീവിതത്തിലും ഈ ഗുണഗണങ്ങൾ വലിയ അളവിൽ ആവശ്യമുണ്ട്.”