ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം…..
ഒരിക്കലും നമ്മെ നിരാശരാക്കാത്ത ദൈവം
വത്തിക്കാൻ : ഏപ്രിൽ 25, ആഗോള ദൈവവിളി ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ഒറ്റവരി ചിന്ത
“ദൈവത്തിന്‍റെ പദ്ധതികൾ മനസ്സാ വരിക്കുന്നതിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ് വിശുദ്ധ യൗസേപ്പ്. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് വിശുദ്ധൻ എല്ലാവരേയും, വിശിഷ്യാ അതിൽ ബദ്ധശ്രദ്ധരായവരെ സഹായിക്കുമാറാകട്ടെ. എല്ലായ്പ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തുകയും ഒരിക്കലും നിരാശരാക്കാതിരിക്കുകയും ചെയ്യുന്ന ദൈവത്തോട് “അതേ…” എന്നു പറയുവാനുള്ള ധൈര്യം വിശുദ്ധൻ നമുക്കേവർക്കും നല്കുമാറാകട്ടെ.”