ചരിയം തുരുത്ത് ഒരു അത്ഭുതമാകുമ്പോൾ..,.
ചരിയം തുരുത്ത് ഒരു
അത്ഭുതമാകുമ്പോൾ..,.
വരാപ്പുഴ : പ്രളയം ദുരന്തം വിതച്ച കടമക്കുടി പഞ്ചായത്തിലെ ചരിയംതുരുത്ത് എന്ന ചെറിയ പ്രദേശം നമ്മുടെ കണ്മുൻപിൽ സമ്മാനിക്കുന്നത് ഒരു പിടി അത്ഭുതങ്ങളുടെ കഥകളാണ്. ചരിയം തുരുത്തിലെ നിർധരരായ ആളുകളുടെ വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നപ്പോൾ അവർക്ക് അഭയമൊരുക്കാൻ മുന്നോട്ടു വന്നത് ചരിയം തുരുത്തു വേളാങ്കണ്ണി മാതാ ഇടവകയാണ്. അവിടെ ഉള്ള ജനങ്ങളെ സംഘടിപ്പിച്ച് ഇടവക വികാരി ഫാ.സജു ആൻ്റെണി മുണ്ടേംമ്പിള്ളി അവരുടെ സഹകരണത്തോടെയും ഉദാരമതികളായ വ്യക്തികളുടെ സംഭാവന സ്വീകരിച്ചും നിർമിച്ച ആദ്യ ഭവനത്തിൻ്റെ ആശിർവാദകർമം 2018 സെപ്റ്റംബർ 20ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു . പിന്നീട് നിർലോഭമായി ‘ഈശോയുടെ ഭവനത്തിന് എൻറെ ഒരു ദിവസം’ എന്ന കാഴ്ചപ്പാടിൽ ഇടവക ജനങ്ങൾ സൗജന്യമായി നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു 19 വീടുകൾ ഇതിനകം നിർമ്മിച്ചു നൽകി. ചരിയം തുരുത്തു പരിശുദ്ധ വേളാങ്കണ്ണി മാതാ ദൈവലായം നിർമ്മിച്ച 20-മാത് കാരുണ്യ ഭവനത്തിൻ്റെ ആശീർവാദം ഇന്ന് ( 03.07.21 ) വികാരി റവ.ഫാ.സജു ആൻ്റെണി മുണ്ടേംമ്പിള്ളി നിർവഹിച്ചു.