ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം സ്വാഗതാർഹം : ആർച്ബിഷപ് കളത്തിപറമ്പിൽ
ഫ്രാൻസിസ് പാപ്പയുടെ ഭാരതസന്ദർശനം
സ്വാഗതാർഹം :
ആർച്ബിഷപ് കളത്തിപറമ്പിൽ
കൊച്ചി : പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനവുമായി ബന്ധപ്പെട്ട് വാർത്ത തികച്ചും സ്വാഗതാർഹമാണ്. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിലും വത്തിക്കാൻ്റെ ഭരണാധികാരിയെന്ന നിലയിലും അദ്ദേഹം ലോകസമാധാനത്തിനും പ്രകൃതി സംരക്ഷണത്തിനും സാമൂഹിക ഐക്യത്തിനും വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ് അദ്ദേഹത്തെ ഭാരതത്തിലേക്ക് ക്ഷണിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ പ്രസ്താവന ഭാരതത്തിലെ കത്തോലിക്കർക്ക് മാത്രമല്ല മുഴുവൻ ജനങ്ങൾക്കും സന്തോഷം ഉളവാക്കുന്ന കാര്യം ആയിരിക്കും. എത്രയും പെട്ടെന്ന് പോപ്പ് ഫ്രാൻസിസിൻ്റെ ഭാരത സന്ദർശനം യാഥാർത്ഥ്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
30/10/2021
Ekm