പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!
പാപ്പാ: ദൈവദത്തമായ നമ്മുടെ താലന്തുകൾ നാം മറക്കരുത്!
ചൊവ്വാഴ്ച (11/01/22) കുറിച്ച ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ദൈവം നമുക്കേകിയിരിക്കുന്ന കഴിവുകളെ മറന്നുകൊണ്ട് ജീവിക്കുന്ന നമ്മുടെ സ്വഭാവത്തെക്കുറിച്ചു സൂചിപ്പിച്ചിരിക്കുന്നത്.
പാപ്പാ തൻറെ ട്വിറ്റർ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്:
“ചിലപ്പോൾ, നമ്മുടെ ജീവിതത്തിലേക്ക് നോക്കുമ്പോൾ, നാം കാണുക നമുക്ക് ഇല്ലാത്തവ മാത്രമാണ്, നമുക്കുള്ള നന്മകളെയും കഴിവുകളെയും കുറിച്ച് നാം ചിന്തിക്കുന്നില്ല. എന്നാൽ, നമ്മിൽ വിശ്വസിച്ചുകൊണ്ട്, ദൈവം അവ നമുക്കു നല്കിയിരിക്കുന്നു. ഗൃഹാതുരത്വമില്ലാതെ, അവിടത്തെ പുനരാഗമനത്തിനായുള്ള കർമ്മോത്സുക കാത്തിരിപ്പിൽ, വർത്തമാനകാലം ജീവിക്കാൻ അവിടന്ന് നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു.”