സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.

 സമർപ്പിതജീവിതത്തെ അധികരിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സമർപ്പിതജീവിതത്തെ അധികരിച്ച്

പാപ്പായുടെ ട്വിറ്റർ സന്ദേശം.

 

പാപ്പാ: നമുക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ചെറിയ കാര്യങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുക!

വത്തിക്കാൻ : നേട്ടങ്ങളും ലക്ഷ്യങ്ങളും ഫലങ്ങളും സമർപ്പിതജീവിതത്തിൻറെ മാനദണ്ഡങ്ങളാക്കുന്ന അപകടത്തെക്കുറിച്ച് മാർപ്പാപ്പാ മുന്നറിയിപ്പു നല്കുന്നു.

കർത്താവിൻറെ സമർപ്പണത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നല്കിയ സുവിശേഷ സന്ദേശത്തിൽ നിന്ന്. ബുധനാഴ്‌ച (02/02/22) “സമർപ്പിതജീവിതം” (#ConsecratedLife) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.

“ചില സമയങ്ങളിൽ ഫലങ്ങൾ, ലക്ഷ്യങ്ങൾ, വിജയം എന്നിവയുടെ അടിസ്ഥാനത്തിൽ നമ്മുടെ സമർപ്പണത്തെക്കുറിച്ച് നാം ചിന്തിക്കാൻ സാധ്യതയുണ്ട്. എന്നാൽ, പരിശുദ്ധാത്മാവാകട്ടെ ആവശപ്പെടുന്നത് ഇതല്ല. നമ്മെ ഭരമേല്പിച്ചിരിക്കുന്ന ചെറിയ കാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരുന്നുകൊണ്ട്, അനുദിന വിശ്വസ്തത വളർത്തിയെടുക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു.

ലോകമെമ്പാടുമുള്ള സമർപ്പിതരെ സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പായുടെ ഫെബ്രുവരി മാസത്തെ പ്രാർത്ഥനാ നിയോഗം. സന്യാസിനി സഹോദരിമാരും, സമർപ്പിതരായ അൽമായ സ്ത്രീകളും കൂടാതെ സഭയെ മനസ്സിലാക്കാൻ കഴിയില്ലായെന്ന് പേപ്പല്‍ വീഡിയോ നെറ്റ്വര്‍ക്ക് തയാറാക്കിയ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പ്രതിസന്ധികള്‍ക്ക് നടുവിലും മതബോധന അധ്യാപകർ, ദൈവശാസ്ത്രജ്ഞർ, ആത്മീയ വഴികാട്ടികൾ എന്നീ വിവിധ നിലകളിൽ തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികൾക്ക് വേണ്ടി ഫ്രാൻസിസ് പാപ്പ പ്രാർത്ഥിച്ചു. തങ്ങളുടെ ജീവിതം ദൈവത്തിനായി സമർപ്പിച്ച സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പ എല്ലാ കത്തോലിക്കരോടും അഭ്യർത്ഥിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *