ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ സന്ദർശിച്ചു.

 ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ് ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയെ സന്ദർശിച്ചു.

ഇന്ത്യയിലെ വത്തിക്കാൻ

സ്ഥാനപതി

ആർച്ബിഷപ്

ലേയോപോൾഡോ ജിരേല്ലി

വരാപ്പുഴ അതിരൂപത

മെത്രാപ്പോലീത്തയെ  സന്ദർശിച്ചു.

കൊച്ചി : ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ബിഷപ്  ലേയോപോൾഡോ ജിരേല്ലി വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ എത്തി ജോസഫ് കളത്തിപ്പറമ്പിൽ മെത്രാപ്പോലിത്തയെ സന്ദർശിച്ചു.

സന്ദർശന സമയം മാസ ധ്യാനത്തിനായി ഒന്നിച്ചു ചേർന്നിരുന്ന ഒന്നാം ഫെറോനയിലെ വൈദികരും അവിടെ സന്നിഹിതരായിരുന്നു. വത്തിക്കാൻ പ്രതിനിധി കുറച്ചു സമയം വൈദികരുമായി സംവദിക്കുകയും മാസ ധ്യാന വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. കാനഡയിൽ സന്ദർശനം നടത്തുന്ന ഫ്രാൻസിസ് പാപ്പാക്കു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്നും, ദിവ്യകാരുണ്യത്തിലഭയം കണ്ടെത്താൻ വൈദികർക്ക് സാധിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവർക്കും അദ്ദേഹം നന്മകൾ ആശംസിക്കുകയും ചെയ്തു.

admin

Leave a Reply

Your email address will not be published. Required fields are marked *