നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..

 നാലാം ഫെറോന മതബോധന ദിനം ഘോഷം -ഹെനോസിസ് ’22 ..

നാലാം ഫെറോന

മതബോധന ദിനം ഘോഷം

-ഹെനോസിസ് ’22

കൊച്ചി : നാലാം ഫൊറോന മതബോധന ദിനാഘോഷം ഹെനോസിസ് -22 തൈക്കൂടം സെൻ്റ് റാഫേൽ ചർച്ച് ഹാളിൽ അതിരൂപത അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.ജോബി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.
വികാരി റവ.ഫാ.ജോബി അശീതുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത ഡയറക്ടർ റവ. ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ ആമുഖ സന്ദേശം നല്കി. അതിരൂപത സെക്രട്ടറി ശ്രീ. NV ജോസ്, പ്രൊമോട്ടർ ബെൻസി മാർട്ടിൻ എന്നിവർ ആശംസകളർപ്പിച്ചു.
മേഖലയിലെ 25 വർഷം പൂർത്തിയാക്കിയ അധ്യാപകർ, ലോഗോസ് – വിശുദ്ധ ദേവസഹായം ക്വിസ് മത്സര വിജയികൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അധ്യാപകർ എന്നിവരെ ആദരിച്ചു. മേഖലാ ഡയറക്ടർ റവ.ഫാ.ജോർജ് പുന്നക്കാട്ടുശ്ശേരി സ്വാഗതം ആശംസിച്ചു. പ്രൊമോട്ടർ അൻ്റോണിനസ് നന്ദി അർപ്പിച്ചു.
സഹന ജീവിത സാക്ഷ്യമായി മാറിയ അജ്ന ജോർജിൻ്റെ കബറിടത്തിൽ അർപ്പിച്ച പ്രാർത്ഥനാ ശുശ്രൂഷയ്ക്കു ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും അർപ്പിക്കപ്പെട്ടു. തുടർന്ന് പ്രശസ്ത മെൻററായ ശ്രീ ബൈജു ജോസഫ് മതാധ്യാപകർക്ക് ക്ലാസ് നയിച്ചു. സെൻ്റ് റാഫേൽ CLC യുവജനങ്ങൾ അവതരിപ്പിച്ച ഡാൻസ് പ്രോഗ്രാം, പ്രെയർ എന്നിവ ശ്രദ്ധേയമായി. വികാരി .ഫാ.ജോബി അശീതുപറമ്പിൽ, മേഖലാ ഡയറക്ടർ ഫാ.ജോർജ് പുന്നക്കാട്ടുശ്ശേരി, കൺവീനർ ഡയാന, സെക്രട്ടറി റാണി ജോസ്, ട്രഷറർ ഫെബിൻ പ്രൊമോട്ടർമാരായ സിസ്റ്റർ പ്രിൻസി, സിസ്റ്റർ സോളി, അൻ്റോണിനസ് ,ബിന്ദു ജൂഡ്, ഷീബ, ബെൻസി മാർട്ടിൻ, തൈക്കൂടം ദൈവാലയത്തിലെ മതാധ്യാപകർ, പി.ടി.എ അംഗങ്ങൾ പ്രോഗ്രാമിന് നേതൃത്വം നല്കി. നാലാം ഫെറോനയിലെ 19 ഇടവകകളിലെ മതാധ്യാപകർ പങ്കെടുത്തു.

admin

Leave a Reply

Your email address will not be published. Required fields are marked *