അഖില കേരള ബാലജനസഖ്യം സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ ശാഖ ഉദ്ഘാടനം
അഖില കേരളബാലജനസഖ്യം
സെന്റ് ജോസഫ്സ്
ഹൈസ്ക്കൂൾ ശാഖ
ഉദ്ഘാടനം
കൊച്ചി : ചാത്യാത്ത് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ അഖില കേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം 25/7 / 2022 തിങ്കൾ രാവിലെ 10.30 ന് നടന്നു.
പ്രശസ്ത എഴുത്തുകാരൻ ഡോ. മേരി ദാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഖ്യം പ്രസിഡന്റ് കുമാരി അംല ആന്റെണി ചടങ്ങിന് അധ്യക്ഷത വഹിച്ചു. എറണാകുളം യൂണിയൻ രക്ഷാധികാരി ശ്രീ.കെ.പി. വേണു സഖ്യം ഭാരവാഹികളെ പരിചയപ്പെടുത്തുകയും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. അഖില കേരള ബാലജനസഖ്യം രക്ഷാധികാരി ശ്രീ.എം.പി വേണു സഖ്യസന്ദേശം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി അനിത വി.എസ് സന്ദേശം നൽകി. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഡോ.എ.കെ. ലീന , പി.ടി.എ പ്രസിഡന്റ് ശ്രീ ഷിബു വിൽസൺ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ നിറം പകർന്നു . കുമാരി കാതറിൻ മരിയ നന്ദി പ്രകാശനം നടത്തി.