കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

 കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) യൂത്ത് അവാർഡ് ശ്രീ. ഷൈൻ ആന്റണിക്ക്

കേരള ലത്തീൻ മെത്രാൻ സമിതിയുടെ

(KRLCBC) യൂത്ത്  അവാർഡ് ശ്രീ. ഷൈൻ

ആന്റണിക്ക്.

 

കൊച്ചി : കേരള കത്തോലിക്ക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം ന്റെ സംസ്ഥാന പ്രസിഡന്റ് ആയും ദേശീയ ലത്തീൻ മെത്രാൻ സമിതിയുടെ ദേശീയ യുവജന ഉപദേശകനുമായി സേവനമനുഷ്ഠിച്ച ശ്രീ. ഷൈൻ ആന്റണി കേരള ലത്തീൻ മെത്രാൻ സമിതിയുടെ (KRLCBC) സംസ്ഥാനതല യൂത്ത് അവാർഡിന് അർഹനായി.

വരാപ്പുഴ അതിരൂപത അംഗമായ നെട്ടൂർ വിമല ഹൃദയ ഇടവക പരേതനായ നെടുപറമ്പിൽ ഈശി ആന്റണിയുടെയും ലില്ലി ആന്റണിയുടെയും മകനാണ്. നെടുംപറമ്പിൽ മേരി ജെൻസി (ഭാര്യ), ആൽബർട്ട് നഥാനിയേൽ (മകൻ).

സെന്റ് ആൽബർട്ട്സ് കോളജിലെ അക്കാദമിക് കോർഡിനേറ്ററായും അസ്സിസ്റ്റന്റ് പ്രൊഫസറുമായി ജോലി ചെയ്യുന്നു. ഗ്രെയ്റ്റർ കൊച്ചി ഡവലപ്മെന്റ് ഫോറം (GKDF) ചെയർമാനും, കെ.എൽ.സി.എ. വരാപ്പുഴ അതിരൂപത HRD ഫോറം കൺവീനറുമായി സേവനം അനുഷ്ഠിക്കുന്നു.

2015ൽ രക്തദാൻ അവാർഡും പ്രകൃതിമിത്ര അവാർഡും 2018ൽ ദേശീയ ഇലക്ഷൻ കമ്മീഷന്റെ പ്രത്യേക പ്രശംസയും അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. 2019ൽ അന്താരാഷ്ട്ര എഡ്യുക്കേഷണൽ ഐക്കൺ അവാർഡും 2022ൽ ആർപ്പോ ടൂറിസം മേള അവാർഡും, യൂ ഇൻസ്പിയർ അവാർഡും ലഭിച്ചിട്ടുണ്ട്.

admin

Leave a Reply

Your email address will not be published. Required fields are marked *