തൊഴിലാളികളുടെ അവകാശ സംരക്ഷണം – തൊഴിലാളി സംഘടനകൾ ഒന്നിക്കണം : അഡ്വ. തമ്പാൻ തോമസ്
തൊഴിലാളികളുടെ അവകാശ സംരക്ഷണം –
തൊഴിലാളി സംഘടനകൾ ഒന്നിക്കണം :
അഡ്വ. തമ്പാൻ തോമസ്
കൊച്ചി : തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിലും പോരാട്ടങ്ങളിലും തൊഴിലാളി സംഘടനകൾ നിശബ്ദരാകുന്നത് രാഷ്ട്രീയ പാർട്ടികളോടുള്ള അമിതമായ വിധേയത്വം മൂലമാണെന്ന് അഡ്വ. തമ്പാൻ തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിന് അതീതമായി തൊഴിലാളി സംഘടനകൾ ഒരുമിച്ചു വരണം എന്നും അദ്ദേഹം നിർദ്ദേശിച്ചു. കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിക്ക് കീഴിലുള്ള സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയന്റെ (എസ് എൻ ടി യു ) എറണാകുളം മേഖല സമ്മേളനം വരാപ്പുഴ തേവർകാട് വച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എൻ ടി യു എറണാകുളം മേഖല പ്രസിഡൻറ് ശ്രീ പീറ്റർ മണ്ഡലത്ത് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യു ടി എ ചെയർമാൻ ശ്രീ ജോസഫ് ജൂഡ് , കെ എൽ എം സംസ്ഥാന പ്രസിഡന്റ് ശ്രീ ബാബു തണ്ണിക്കോട്ട്, എച്ച് എം എസ് സംസ്ഥാന ജന.സെക്രട്ടറി ശ്രീ ടോമി മാത്യു, കെഎൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് , ഫാ.ആന്റണി ഷൈൻ കാട്ടുപറമ്പിൽ , കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ, ബേസിൽ മുക്കത്ത് ജോൺസൺ പാലക്കപറമ്പിൽ , ബിജു മുല്ലൂർ, വിനീഷ് വർഗീസ് കോട്ടക്കൽ, ജോസഫ് ടി.ജി തുടങ്ങിയവർ സംസാരിച്ചു.