കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ അപകടാവസ്ഥയിലുള്ള കടമക്കുടി- പുതുശ്ശേരി
കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ
നേതൃത്വത്തിൽ
അപകടാവസ്ഥയിലുള്ള
കടമക്കുടി- പുതുശ്ശേരി
പാലത്തിൽ റീത്ത് വെച്ച്
പ്രതിഷേധിച്ചു
കൊച്ചി : കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുതുശ്ശേരി -കടമക്കുടിയിലെ അപകടാവസ്ഥയിലുള്ള പാലത്തിൽ പ്രമുഖ സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ റീത്ത് വെച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം ചരിയംതുരുത്ത് യൂണിറ്റ് വൈസ് പ്രസിഡൻറ് ജെഫ്രിൻ ഡയസ് അധ്യക്ഷത വഹിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ മുഖ്യാഅതിഥായിരുന്നു.ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, രണ്ടാം വാർഡ് മെമ്പർ പി ആർ ഡൈനേഷ്യസ്, കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ജനറൽ സെക്രട്ടറി രാജീവ് പാട്രിക്,സ്പിരിച്വൽ ഫോറം കൺവീനർ ദിൽമ മാത്യു,ഫാ. സനു പുതുശ്ശേരി,ഫാ. സെബാസ്റ്റ്യൻ ഒളിപ്പറമ്പിൽ,ഫാ. സെബാസ്റ്റ്യൻ OSJ, ഫാ.ഷോൺ OCD, കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻ്റുമാരായ ഷിഫ്സി ജോസഫ്, അരുൺ മണവാളൻ, എമിൽ ആൻ്റണി,ജോഷിൽ, സ്റ്റെബിൻ സാജൻ എന്നിവർ സംസാരിച്ചു. ചരിയംതുരുത്ത് സാമൂഹിക-രാഷ്ട്രീയ ഫോറം കൺവീനർ അനീറ്റ മെന്റസ് ഏവർക്കും നന്ദി അർപ്പിച്ചു.കടമക്കുടി-വരാപ്പുഴ പഞ്ചായത്തുകളിലെ ഇരുന്നൂറോളം പേർ പങ്കെടുത്തു