മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ ദൈവാലയത്തിൽ പോപ്പുലർ മിഷൻ ധ്യാനം ആരംഭിച്ചു.
മൂലമ്പിള്ളി സെന്റ്. അഗസ്റ്റിൻ
ദൈവാലയത്തിൽ പോപ്പുലർ മിഷൻ
ധ്യാനം ആരംഭിച്ചു.
കൊച്ചി : കുടുംബ വിശുദ്ധീകരണ വർഷത്തിൽ മൂലമ്പിള്ളി സെന്റ് അഗസ്റ്റിൻ ദൈവാലയത്തിൽ വിൻസൻഷ്യൻ വൈദികർ നേതൃത്വം നൽകുന്ന പോപ്പുലർ മിഷൻ ധ്യാനം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മൂന്നുട്ടുങ്കൽ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം ചെയ്തു. മാർച്ച് 3 വരെയുള്ള ആറ് ദിനങ്ങളിൽ രാവിലെ 5.30 മുതൽ 7 മണി വരെയും വൈകിട്ട് 6.30 മുതൽ 9.30 വരെയുമായി ഇടവകയിലെ മൂന്ന് സെന്ററുകളിലായാണ് ധ്യാനം നടത്തപ്പെടുക. സമാപന ദിന സന്ദേശം വരാപ്പുഴ അതിരൂപത ചാൻസലർ വെരി. റവ. ഫാ. എബിജിൻ അറക്കൽ നൽകും.
പോപ്പുലർ മിഷൻ ധ്യാന ഡയറക്ടർ ഫാ. ഡെർബിൻ (വി.സി) ജനറൽ കൺവീനർ ജെയ്സൻ, ജോയിന്റ് കൺവീനർ ക്ലീറ്റസ് എന്നിവർ സമീപം.